• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

റെയിൽവേ സ്റ്റേഷൻ കൂടുതൽ ‘സേഫ്’ ആകും; 117 സ്റ്റേഷനുകളിൽ പാനിക് ബട്ടണുകൾ സ്ഥാപിക്കാൻ മധ്യറെയിൽവേ

cntv team by cntv team
June 20, 2025
in National
A A
റെയിൽവേ സ്റ്റേഷൻ കൂടുതൽ ‘സേഫ്’ ആകും; 117 സ്റ്റേഷനുകളിൽ പാനിക് ബട്ടണുകൾ സ്ഥാപിക്കാൻ മധ്യറെയിൽവേ
0
SHARES
52
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുംബൈ: അത്യാഹിതങ്ങളോ അസ്വാഭാവിക സംഭവങ്ങളോ ഉണ്ടായാൽ നേരിടാൻ മധ്യറെയിൽവേ സ്റ്റേഷനുകളിൽ പാനിക് ബട്ടണുകൾ സ്ഥാപിച്ചു തുടങ്ങി. മുളുണ്ട് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞദിവസം ഒരുപാനിക് ബട്ടൺ സ്ഥാപിച്ചു. മധ്യറെയിൽവേയുടെ മെയിൻ, ഹാർബർ ലൈനുകളിലെ 117 റെയിൽവേ സ്റ്റേഷനുകളുടെ ഇരുവശത്തും പരീക്ഷണാടിസ്ഥാനത്തിൽ പാനിക് ബട്ടണുകൾ സ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചു.അപകടങ്ങൾ, ക്രിമിനൽ പ്രവർത്തനങ്ങൾ തുടങ്ങിയ സംഭവങ്ങളിൽ യാത്രക്കാർക്ക് റെയിൽവേ ജീവനക്കാർ, റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് (ആർപിഎഫ്), കൺട്രോൾ റൂമുകൾ എന്നിവയെ വിവരം അറിയിക്കാൻ ഇത് സഹായിക്കുമെന്ന് റെയിൽവേ പറയുന്നു.2023-ൽ പാനിക് ബട്ടണുകൾ സ്ഥാപിക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നതാണ്. എന്നാൽ നടപടികൾ മുന്നോട്ടുപോയില്ല. ജൂൺ ഒൻപതിന് മുംബ്രയിൽ നടന്ന ലോക്കൽ ട്രെയിൻ ദുരന്തത്തെത്തുടർന്ന് ഇപ്പോൾ ഇത് നടപ്പാക്കാനാണ് റെയിൽവേയുടെ തീരുമാനം. മധ്യറെയിൽവേയുടെ പ്രധാന തുറമുഖപാതകളിൽ റെയിൽ ടെൽകോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡ് (ആർസിഐഎൽ) പാനിക് ബട്ടണുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് മധ്യറെയിൽവേ വക്താവ് പറഞ്ഞു. ബൈക്കുള, ചിഞ്ച്പോക്ലി, കറിറോഡ്, മുളുണ്ട്, ഡോക്ക്‌യാർഡ് റോഡ്, കോട്ടൺ ഗ്രീൻ എന്നിവ പാനിക് ബട്ടണുകൾ സ്ഥാപിച്ചിട്ടുള്ള ചില സ്റ്റേഷനുകളാണെന്ന് റെയിൽവേ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, റെയിൽവേ സംരക്ഷണ സേനയെ (ആർപിഎഫ്) വേഗത്തിൽ വിവരം അറിയിക്കാൻ കഴിയുന്നതരത്തിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു യാത്രക്കാരൻ പാനിക് ബട്ടൺ അമർത്തുമ്പോൾ, ആർപിഎഫ് കൺട്രോൾ റൂമിലേക്കും സ്റ്റേഷൻ ജീവനക്കാർക്കും ഒരു അലേർട്ട് അയയ്ക്കും. കൂടാതെ സിസിടിവി ദൃശ്യങ്ങൾ വഴി അവർക്ക് സാഹചര്യം വിലയിരുത്തി ഉടനടി സഹായം നൽകാനോ ആവശ്യമായ നടപടി സ്വീകരിക്കാനോ കഴിയുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു.ഈ സൗകര്യം ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ടെങ്കിലും ട്രെയിനുകൾക്കുള്ളിലെ അലാറം ചെയിൻ സംവിധാനത്തിന് സമാനമാണിതെന്ന് റെയിൽവേ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ട്രെയിൻ കോച്ചുകളിൽനിന്ന് വ്യത്യസ്തമായി, എല്ലാ റെയിൽവേ സ്റ്റേഷനുകളിലും എല്ലാഭാഗങ്ങളിലും സിസിടിവികൾ പ്രവർത്തിക്കുന്നുണ്ടെന്നും അതിനാൽ ഏത് പ്രവർത്തനവും നിരീക്ഷിക്കപ്പെടുമെന്നും അധികൃതർ പറഞ്ഞു.

Related Posts

ഗ്യാനേഷ് കുമാറിന്റെ രാജി; ഒക്ടോബർ 9 ന് വിവിധ നഗരങ്ങളിൽ പ്രതിഷേധം നടത്താൻ DYFI -SFI
National

ഗ്യാനേഷ് കുമാറിന്റെ രാജി; ഒക്ടോബർ 9 ന് വിവിധ നഗരങ്ങളിൽ പ്രതിഷേധം നടത്താൻ DYFI -SFI

October 3, 2026
12
ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു
National

ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു

October 3, 2026
14
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍
National

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
65
ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി
National

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി

October 2, 2026
30
വെട്രി പയണത്തിന് തുടക്കം; സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍
National

വെട്രി പയണത്തിന് തുടക്കം; സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

October 2, 2026
65
ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധം; എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിൽ
National

ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധം; എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിൽ

October 2, 2026
47
Next Post
ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ സ്മരണയ്ക്കായി ട്രസ്റ്റ്; ചിത്രകാരന്മാര്‍ക്കായി ദേശീയ പുരസ്‌കാരം

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ സ്മരണയ്ക്കായി ട്രസ്റ്റ്; ചിത്രകാരന്മാര്‍ക്കായി ദേശീയ പുരസ്‌കാരം

Recent News

പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം

പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം

October 3, 2026
21
ഗ്യാനേഷ് കുമാറിന്റെ രാജി; ഒക്ടോബർ 9 ന് വിവിധ നഗരങ്ങളിൽ പ്രതിഷേധം നടത്താൻ DYFI -SFI

ഗ്യാനേഷ് കുമാറിന്റെ രാജി; ഒക്ടോബർ 9 ന് വിവിധ നഗരങ്ങളിൽ പ്രതിഷേധം നടത്താൻ DYFI -SFI

October 3, 2026
12
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

October 3, 2026
8
ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു

ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു

October 3, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025