• About Us
  • Advertise With Us
  • Contact Us
No Result
View All Result
Wednesday, June 18, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

ആറാംദിനവും അയവില്ലാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇറാന്റെ എണ്ണപ്പാടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം; ടെല്‍ അവീവില്‍ വ്യാപക മിസൈല്‍ ആക്രമണം

cntv team by cntv team
June 18, 2025
in UPDATES
A A
ആറാംദിനവും അയവില്ലാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇറാന്റെ എണ്ണപ്പാടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം; ടെല്‍ അവീവില്‍ വ്യാപക മിസൈല്‍ ആക്രമണം
0
SHARES
125
VIEWS
Share on WhatsappShare on Facebook

പശ്ചിമേഷ്യയെ അശാന്തമാക്കി ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. ഇക്കഴിഞ്ഞ മണിക്കൂറുകളില്‍ ഇരുരാജ്യങ്ങളും ശക്തമായ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെല്‍ അവീവ് ഉള്‍പ്പെടെ ലക്ഷ്യമിട്ട് മിസൈല്‍ വര്‍ഷം ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനമായ അയണ്‍ ഡോമിന് തടയാനായില്ലെന്ന് ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അവകാശപ്പെട്ടു. ടെഹ്‌റാന്‍ ലക്ഷ്യമിട്ട് പുതിയ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.

പശ്ചിമേഷ്യയിലേക്ക് ബിട്ടനും അമേരിക്കയും കൂടുതല്‍ യുദ്ധവിമാനങ്ങള്‍ അയച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈഫയിലും ടെല്‍ അവീവിലുമുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇറാന്‍ സൈനിക മേധാവി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ടെല്‍ അവീവിലെ മൊസാദ് കേന്ദ്രം ആക്രമിച്ചെന്നും ഇറാന്‍ അവകാശപ്പെടുന്നു. അമേരിക്കയില്‍ നിന്നും ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇസ്രയേലിനെതിരെയുള്ള പോരാട്ടത്തില്‍ ഇറാനെ പിന്തുണയ്ക്കുമെന്ന് ഹൂതികള്‍ അറിയിച്ചു. ടെഹ്റാനില്‍ ഇസ്രയേലിന്റെ ആക്രമണങ്ങള്‍ തുടരുന്നുവെന്നാണ് ഇസ്രയേലിന്റെ അവകാശവാദം

ഇറാന്‍ ദേശീയ ടെലിവിഷന്‍ ആസ്ഥാനവും ടെഹ്‌റാനിലെ വിവിധയിടങ്ങളിലും കനത്ത ആക്രണമാണ് കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയത്. ഇന്നലെ മാത്രം ഇറാനില്‍ 45 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിലെ ടെല്‍ അവീവ്, പിറ്റാഹ് തിക്വ, ഹൈഫ തുടങ്ങിയ നഗരങ്ങളിലേക്ക് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചു.

അതേസമയം ഇറാന്‍ ഇസ്രയേല്‍ യുദ്ധത്തില്‍ ഇടപെടലുമായി അമേരിക്കയും രംഗത്തെത്തി. ഇറാന്‍ കീഴടങ്ങണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ പരമോന്നത നേതാവ് എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് അറിയാമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഈ അവസരത്തില്‍ അവിടെ ആക്രമണം നടത്തില്ല. നിരുപാധികം കീഴടങ്ങുന്നതാണ് നല്ലതെന്ന് ദി ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പോസ്റ്റ്.

Related Posts

ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
UPDATES

ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

June 18, 2025
ആര്യാടന്‍ ഷൗക്കത്ത് 15,000ല്‍ കുറയാത്ത ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യു.ഡി.എഫ്; ‘നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ഫലം 2026ലെ ഉജ്ജ്വല വിജയത്തിലേക്കുള്ള തുടക്കമാകും’
UPDATES

ആര്യാടന്‍ ഷൗക്കത്ത് 15,000ല്‍ കുറയാത്ത ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യു.ഡി.എഫ്; ‘നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ഫലം 2026ലെ ഉജ്ജ്വല വിജയത്തിലേക്കുള്ള തുടക്കമാകും’

June 18, 2025
ആയത്തുല്ല ഖമനയിയുടെ ഒളിയിടം അറിയാം, തൽക്കാലം വധിക്കില്ല’: നിരുപാധികം കീഴടങ്ങാൻ ഇറാന് ട്രംപിന്റെ അന്ത്യശാസനം
UPDATES

ആയത്തുല്ല ഖമനയിയുടെ ഒളിയിടം അറിയാം, തൽക്കാലം വധിക്കില്ല’: നിരുപാധികം കീഴടങ്ങാൻ ഇറാന് ട്രംപിന്റെ അന്ത്യശാസനം

June 17, 2025
ഇറാന്റെ ആണവകേന്ദ്രത്തിന് കേടുപാട്; ഖമനയിക്ക് സദ്ദാം ഹുസൈന്റെ അതേ വിധിയെന്ന് ഇസ്രയേൽ
UPDATES

ഇറാന്റെ ആണവകേന്ദ്രത്തിന് കേടുപാട്; ഖമനയിക്ക് സദ്ദാം ഹുസൈന്റെ അതേ വിധിയെന്ന് ഇസ്രയേൽ

June 17, 2025
മലപ്പുറത്ത് 9 മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റു; വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികള്‍
UPDATES

മലപ്പുറത്ത് 9 മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റു; വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികള്‍

June 17, 2025
നിലമ്പോര്: പ്രചാരണം കൊടിയിറങ്ങി; വിധിയെഴുത്ത് മറ്റന്നാള്‍
UPDATES

നിലമ്പോര്: പ്രചാരണം കൊടിയിറങ്ങി; വിധിയെഴുത്ത് മറ്റന്നാള്‍

June 17, 2025
Next Post
കളിപ്പാട്ടക്കാറിൽ കാൽ കുടുങ്ങി അപകടം; അച്ഛനോടൊപ്പം കളിക്കുകയായിരുന്ന കുഞ്ഞ് മരിച്ചു

കളിപ്പാട്ടക്കാറിൽ കാൽ കുടുങ്ങി അപകടം; അച്ഛനോടൊപ്പം കളിക്കുകയായിരുന്ന കുഞ്ഞ് മരിച്ചു

Recent News

ലയണൽ മെസ്സിയും ടീമും ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബറിൽ

ലയണൽ മെസ്സിയും ടീമും ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബറിൽ

June 18, 2025
തിരുവനന്തപുരം സി എച്ഛ് സെന്ററിനുള്ള ഫണ്ട് കൈമാറി

തിരുവനന്തപുരം സി എച്ഛ് സെന്ററിനുള്ള ഫണ്ട് കൈമാറി

June 18, 2025
ഹെൽത്ത് സെൻറിൽനിന്ന് നിന്ന് കുട്ടിക്ക് നൽകാൻ വാങ്ങിയ പാരസെറ്റാമോളിൽ കമ്പി കഷണം

ഹെൽത്ത് സെൻറിൽനിന്ന് നിന്ന് കുട്ടിക്ക് നൽകാൻ വാങ്ങിയ പാരസെറ്റാമോളിൽ കമ്പി കഷണം

June 18, 2025
ചേര ഇനി വെറും ചേരയല്ല’സംസ്ഥാന പാമ്പ് പദവിയിലേക്ക് ഉയരാനൊരുങ്ങി നമ്മുടെ സ്വന്തം ചേര

ചേര ഇനി വെറും ചേരയല്ല’സംസ്ഥാന പാമ്പ് പദവിയിലേക്ക് ഉയരാനൊരുങ്ങി നമ്മുടെ സ്വന്തം ചേര

June 18, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.