• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വാളയാറിൽ‌ പൊലീസ് ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തി 5 അംഗം സംഘം; ട്രെയിൻ യാത്രക്കാരെ മർദിച്ചു, കവർന്നത് 25 ലക്ഷം

cntv team by cntv team
June 16, 2025
in UPDATES
A A
വാളയാറിൽ‌ പൊലീസ് ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തി 5 അംഗം സംഘം; ട്രെയിൻ യാത്രക്കാരെ മർദിച്ചു, കവർന്നത് 25 ലക്ഷം
0
SHARES
176
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വാളയാർ: പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ 5 അംഗ സംഘം ട്രെയിൻ യാത്രക്കാരായ വ്യാപാരികളെ കബളിപ്പിച്ചും ട്രെയിനിൽ നിന്ന്,ഇറക്കി കാറിൽ കയറ്റി മർദിച്ചും 25 ലക്ഷം രൂപ കവർന്നു. മലപ്പുറം കുറ്റിപ്പുറം സ്വദേശി അബൂബക്കർ (43), പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബദറുദ്ദീൻ (34) എന്നിവരിൽ നിന്നാണു പണം കവർന്നത്. ബദറുദ്ദീനിൽ നിന്നു 17 ലക്ഷം രൂപയും അബൂബക്കറിൽ നിന്ന് 8 ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. പണം കോയമ്പത്തൂരിൽ ആഭരണം വിറ്റു ശേഖരിച്ചതാണെന്നും വ്യാപാര ആവശ്യത്തിനായി ഇതു കൊണ്ടുപോവുകയായിരുന്നു എന്നുമാണ് കവർച്ചയ്ക്ക് ഇരയായവർ പൊലീസിനു നൽകിയ വിവരം. ഇവർ വിദേശ നിർമിത ചോക്ലേറ്റ് കേരളത്തിലെത്തിച്ചു വ്യാപാരം ചെയ്യുന്നവരാണ്

ദേശീയപാതയിൽ വാഹനങ്ങൾ ആക്രമിച്ചുള്ള കവർച്ചയ്ക്കു പിന്നാലെ ഇതാദ്യമായാണു വാളയാർ മേഖലയിൽ ട്രെയിനിലും കവർച്ച നടക്കുന്നത്. കഴിഞ്ഞ ദിവസം ദേശീയപാത കോയമ്പത്തൂർ മധുക്കരയിൽ കാർ യാത്രക്കാരെ ആക്രമിച്ച് 1.25 കിലോഗ്രാം സ്വർണവും 60,000 രൂപയും കവർന്നിരുന്നു. തമിഴ്നാട് പൊലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. ഇത്തരം സംഭവങ്ങളുടെ ഭീതിയിലാണ് ഇവർ പണവുമായി ട്രെയിനിൽ മടങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണു സംഭവമെങ്കിലും മർദനമേറ്റ് അവശ നിലയിലായിരുന്നതിനാൽ ഇരുവരും രാത്രിയോടെയാണ് വാളയാർ സ്റ്റേഷനിലെത്തി പരാതി നൽകിയത്

കോയമ്പത്തൂരിൽ നിന്നു കണ്ണൂരിലേക്കു പോയിരുന്ന കണ്ണൂർ പാസഞ്ചർ ട്രെയിനിൽ വച്ചാണ് കവർച്ച നടന്നത്. ട്രെയിൻ കോയമ്പത്തൂർ പിന്നിട്ട് പോത്തനൂർ ജംക്‌ഷൻ എത്തിയപ്പോൾ കാക്കി പാന്റും വെള്ള ഷർട്ടും ധരിച്ച 5 പേർ ഇവർക്ക് അരികിലെത്തി. സ്പെഷൽ പൊലീസാണെന്ന് അറിയിച്ച ശേഷം തിരിച്ചറിയൽ രേഖകൾ കാണിച്ച അബൂബക്കറിനെയും ബദറുദ്ദീനെയും പരിശോധിച്ചു. ഇതിനിടെയിലാണ് ഇവരുടെ കൈയിൽ പണം കണ്ടെത്തിയത്. സ്വർണം വിറ്റു കിട്ടിയ പണമാണെന്ന് അറിയിച്ചപ്പോൾ അതിന്റെ രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടു. ഇതില്ലാതെ വന്നപ്പോൾ അറസ്റ്റ് ചെയ്യുകയാണെന്ന് ധരിപ്പിച്ച് ഇവരിൽ നിന്നു പണം വാങ്ങിയെടുത്തു. അടുത്ത സ്റ്റോപ്പ് എത്തിയാൽ ട്രെയിനിൽ‍ നിന്ന് ഇറങ്ങാനും സ്റ്റേഷനിലേക്കു പോവാനും ആവശ്യപ്പെട്ടു.

ട്രെയിൻ കഞ്ചിക്കോട് ജംക്‌ഷനിലെത്തിയപ്പോൾ കാർ എത്തി. ഈ കാറിൽ കയറ്റിയ ഇരുവരെയും കമ്പി വടി ഉപയോഗിച്ചു മർദിച്ച് അവശരാക്കിയ ശേഷം വാളയാർ പൊലീസ് സ്റ്റേഷനു തൊട്ടുമുൻപുള്ള കനാൽപിരിവ് ജംക്‌ഷനിൽ ദേശീയപാതയോരത്തു തള്ളിയിട്ടു. പിന്നീട് കാർ കനാൽപിരിവ്–മേനോൻപാറ റോഡ് വഴി കടന്നുപോയെന്നാണ് ഇരുവരും നൽകിയ മൊഴിയെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മാത്രമേ ഇവരുടെ മൊഴിയിൽ കൂടുതൽ വ്യക്തത വരുകയുള്ളെന്നും ദേശീയപാതയിലെയും മറ്റു സിസിടിവി ദൃശ്യങ്ങൾ ഇതിനായി ശേഖരിക്കുകയാണെന്നും വാളയാ‍ർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ് അറിയിച്ചു. വ്യാപാരികൾ കഴിഞ്ഞ ദിവസം രാത്രിയിലാണു കോയമ്പത്തൂരിലെത്തിയത്. ഇവിടെ സ്വർണ വ്യാപാര സ്ഥാപനത്തിൽ സ്വർണം വിറ്റു പണവുമായി മടങ്ങുമ്പോഴാണു കവർച്ച നടന്നത്.

Related Posts

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു
UPDATES

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
751
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം
UPDATES

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
118
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
UPDATES

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
77
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു
UPDATES

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
105
ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.
UPDATES

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

August 26, 2026
48
മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍
UPDATES

മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

August 26, 2026
41
Next Post
നെതന്യാഹുവിന്റെ മുന്നറിയിപ്പിനു പിന്നാലെ ടെഹ്റാനിൽ സ്ഫോടനം; ഇറാൻ ടെലിവിഷൻ ആസ്ഥാനത്തും മിസൈൽ ആക്രമണം

നെതന്യാഹുവിന്റെ മുന്നറിയിപ്പിനു പിന്നാലെ ടെഹ്റാനിൽ സ്ഫോടനം; ഇറാൻ ടെലിവിഷൻ ആസ്ഥാനത്തും മിസൈൽ ആക്രമണം

Recent News

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
751
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
118
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
77
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
105
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025