• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തീപിടിച്ച വാന്‍ ഹായ് 503 കപ്പലിനെ പുറംകടലിലേക്ക് മാറ്റാന്‍ നീക്കം ശക്തമാക്കി നാവിക സേന; കപ്പല്‍ നേവിയുടെ പൂര്‍ണ നിയന്ത്രണത്തില്‍

cntv team by cntv team
June 14, 2025
in Kerala
A A
തീപിടിച്ച വാന്‍ ഹായ് 503 കപ്പലിനെ പുറംകടലിലേക്ക് മാറ്റാന്‍ നീക്കം ശക്തമാക്കി നാവിക സേന; കപ്പല്‍ നേവിയുടെ പൂര്‍ണ നിയന്ത്രണത്തില്‍
0
SHARES
124
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തീപിടുത്തത്തെ തുടര്‍ന്ന് ആശങ്ക പടര്‍ത്തിയ വാന്‍ ഹായ് 503 കപ്പലിനെ പുറംകടലിലേക്ക് മാറ്റാന്‍ നീക്കം ശക്തമാക്കി നാവിക സേന. പൂര്‍ണ നിയന്ത്രണത്തിലായ കപ്പലിനെ ഇരുമ്പുവട്ടം ഉപയോഗിച്ച് ടഗ്ഗുമായി ബന്ധിപ്പിച്ച് വലിച്ചു നീക്കുകയാണ്. ഇതോടെ കപ്പലും കൊച്ചി തീരവും തമ്മിലുള്ള അകലം വര്‍ദ്ധിച്ചു. തീ പിടിച്ച കപ്പലിലേക്ക് നാവിക സേന അംഗങ്ങള്‍ ഇറങ്ങുന്ന ദൃശ്യങ്ങള്‍ സേന പുറത്തുവിട്ടു.തീപിടിച്ച കപ്പല്‍ പ്രക്ഷുബ്ധമായ കാലാവസ്ഥയില്‍ നിയന്ത്രണം വിട്ട് കൊച്ചി തീരത്തേക്ക് അടുത്തത് ആശങ്ക പടര്‍ത്തിയിരുന്നു. അതിനിടെയാണ് കപ്പലിനെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ ആക്കാന്‍ നാവികസേനയ്ക്ക് കഴിഞ്ഞത്. കത്തിക്കൊണ്ടിരിക്കുന്ന കപ്പലിലേക്ക് നാവികസേനാഗങ്ങള്‍ ഇറങ്ങി കപ്പലിനെ ഇരുമ്പു വടം കൊണ്ട് കെട്ടി ടഗുമായി ബന്ധിപ്പിക്കുകയായിരുന്നു.

ഇതോടെ പൂര്‍ണ നിയന്ത്രണത്തില്‍ ആയ കപ്പലിനെ പുറംകടലിലേക്ക് വലിച്ചുമാറ്റാന്‍ നീക്കം തുടങ്ങി.കൊടുങ്ങല്ലൂര്‍ തീരത്തുകൂടി കൂടി കൊച്ചി തീരത്തേക്ക് അടുത്ത കപ്പല്‍ തീരമേഖലയില്‍ പരിഭ്രാന്തി പടര്‍ത്തിയിരുന്നു. കൊടുങ്ങല്ലൂരില്‍ നിന്നും 43 നോട്ടിക്കല്‍ മൈലും കൊച്ചിയില്‍ നിന്നും 22 നോട്ടിക്കല്‍ മൈലും അടുത്ത് വരെ കപ്പല്‍ ഒരു ഘട്ടത്തില്‍ എത്തി. ഇതിനിടെയാണ് നാല് നാവിക സേനാംഗങ്ങള്‍ ഹെലികോപ്റ്ററില്‍ നിന്നും കപ്പലിലേക്ക് ഇറങ്ങി സാഹസികമായി കപ്പലിനെ നിയന്ത്രണത്തില്‍ ആക്കിയത്. ഇതോടെ കൊച്ചി തീരവും കപ്പലും തമ്മിലുള്ള അകലം വര്‍ദ്ധിച്ചു വരുകയാണ്.കപ്പലിനെ ആഴക്കടലിലേക്ക് വലിച്ചുകൊണ്ടുപോകാന്‍ കൂടുതല്‍ ടഗുകള്‍ ഉപയോഗിക്കാന്‍ നാവികസേന തീരുമാനിച്ചിട്ടുണ്ട് ഇതിനിടെ തീ അണക്കാനുള്ള ശ്രമങ്ങളും ശക്തമാക്കി. കൂടുതല്‍ ഫോമും ഡ്രൈ കെമിക്കല്‍ പൗഡറും കപ്പലിലേക്ക് എത്തിച്ചു. എന്നാല്‍ കാലാവസ്ഥ പ്രക്ഷുബ്ധമായി തുടരുന്നതാണ് ഭീഷണി. കപ്പല്‍ പൂര്‍ണ്ണമായി നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കത്തുന്ന കപ്പല്‍ ആലപ്പുഴ തീരത്തേക്ക് അടുക്കും എന്നതാണ് ആശങ്ക.

Related Posts

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
Crime

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
61
അബ്കാരി കേസ്; ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു
Kerala

അബ്കാരി കേസ്; ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

September 19, 2026
15
തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം; പ്രതികൾ പിടിയിൽ
Crime

തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം; പ്രതികൾ പിടിയിൽ

September 19, 2026
32
‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം
Entertainment

‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം

September 19, 2026
15
പത്തുകോടിയുടെ എംഡിഎംഎ പിടിച്ച സംഭവം: നാലുപേർകൂടി അറസ്റ്റിൽ; കേസിൽ ഇതുവരെ 13 പേർ പിടിയിലായി
Crime

പത്തുകോടിയുടെ എംഡിഎംഎ പിടിച്ച സംഭവം: നാലുപേർകൂടി അറസ്റ്റിൽ; കേസിൽ ഇതുവരെ 13 പേർ പിടിയിലായി

September 19, 2026
5
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുന്നു
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുന്നു

September 19, 2026
59
Next Post
രാഹുലും ഷാഫിയും രാഷ്ട്രീയപ്രവര്‍ത്തനം നിര്‍ത്തി സിനിമയില്‍ അഭിനയിക്കുന്നതാണ് നല്ലത്: എ പി അബ്ദുളളക്കുട്ടി

രാഹുലും ഷാഫിയും രാഷ്ട്രീയപ്രവര്‍ത്തനം നിര്‍ത്തി സിനിമയില്‍ അഭിനയിക്കുന്നതാണ് നല്ലത്: എ പി അബ്ദുളളക്കുട്ടി

Recent News

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
61
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
6
അബ്കാരി കേസ്; ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

അബ്കാരി കേസ്; ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

September 19, 2026
15
തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം; പ്രതികൾ പിടിയിൽ

തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം; പ്രതികൾ പിടിയിൽ

September 19, 2026
32
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025