• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന കേസ്; കൃഷ്‌ണകുമാറിന്റെയും ദിയയുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

cntv team by cntv team
June 13, 2025
in Kerala
A A
ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന കേസ്; കൃഷ്‌ണകുമാറിന്റെയും ദിയയുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
0
SHARES
116
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ നടൻ കൃഷ്‌ണകുമാറിന്റെയും മകൾ ദിയ കൃഷ്‌ണയുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 18ലേക്ക് മാറ്റി. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു എന്നീ വകുപ്പുകൾ ചുമത്തിയാണ് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതിയിൽ കേസെടുത്തിരിക്കുന്നത്.അതേസമയം, ജീവനക്കാരെ തട്ടിക്കൊണ്ടുപോയിട്ടില്ല എന്ന് തെളിയിക്കുന്ന രീതിയിലുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജീവനക്കാർ സ്വമേധയാ കാറിൽ കയറുന്നതാണ് കാണുന്നത്. മറ്റൊരു ജീവനക്കാരി സ്വന്തം സ്‌കൂട്ടറിൽ കാറിന് പിന്നാലെ പോകുന്നതും കാണാം. ദിയകൃഷ്‌ണയുടെ ‘ഒ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ വിനീത, ദിവ്യ, രാധാകുമാരി എന്നീ മൂന്ന് ജീവനക്കാരികൾ പണം തട്ടിയെന്ന് കാട്ടി കൃഷ്‌ണകുമാർ തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.

ഈ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്‌ണകുമാറിനും ദിയയ്‌ക്കുമെതിരെ ജീവനക്കാർ പരാതി നൽകിയത്. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും പണം കവർന്നെന്നും സ്‌ത്രീത്വത്തെ അപമാനിച്ചെന്നുമാണ് ഇരുവർക്കുമെതിരെയുള്ള പരാതി.സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മൂന്ന് ജീവനക്കാർ കഴിഞ്ഞ 10 മാസമായി 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ദിയ കൃഷ്ണകുമാറിന്റെ പരാതി. സാധനങ്ങൾ വാങ്ങുന്നയാളിൽ നിന്നും സ്ഥാപനത്തിലെ ക്യൂ ആർ കോഡ് മാറ്റി പണം സ്വന്തം അക്കൗണ്ടിലേയ്ക്ക് മൂവരും വാങ്ങുകയായിരുന്നുവെന്നാണ് ദിയ നേരത്തേ പറഞ്ഞത്. എന്നാൽ ദിയ പറഞ്ഞിട്ടാണ് അങ്ങനെ ചെയ്‌തെന്നും ടാക്സ് വെട്ടിക്കാനാണെന്ന് പറഞ്ഞ് നിർബന്ധിച്ച് ചെയ്യിപ്പിച്ചതാണെന്നും ജീവനക്കാർ ആരോപിച്ചിരുന്നു. തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും അവർ പറഞ്ഞിരുന്നു. ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് ജീവനക്കാർ കുറ്റം ഏൽക്കുന്നതിന്റെ തെളിവുകൾ ഉൾപ്പെടെ കൃഷ്ണകുമാറും കുടുംബവും പുറത്തു വിടുകയും ചെയ്തു.

Related Posts

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
Kerala

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

June 18, 2026
33
പിഎം ശ്രി : അറബിക്കടൽ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് മന്ത്രി ഷാജി; കേന്ദ്രഫണ്ട് വേണ്ടെന്ന് വയ്ക്കാനാകില്ല
Kerala

പിഎം ശ്രി : അറബിക്കടൽ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് മന്ത്രി ഷാജി; കേന്ദ്രഫണ്ട് വേണ്ടെന്ന് വയ്ക്കാനാകില്ല

June 18, 2026
59
പിഎം ശ്രീ പദ്ധതി: യുഡിഎഫ് കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കി- പിണറായി വിജയൻ
Kerala

പിഎം ശ്രീ പദ്ധതി: യുഡിഎഫ് കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കി- പിണറായി വിജയൻ

June 18, 2026
142
വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത കണ്ടക്‌ടർക്കെതിരെ നടപടി; ലൈസൻസ് സസ്‌പൻഡ് ചെയ്‌തു
Kerala

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത കണ്ടക്‌ടർക്കെതിരെ നടപടി; ലൈസൻസ് സസ്‌പൻഡ് ചെയ്‌തു

June 18, 2026
141
വിഴിഞ്ഞം തുറമുഖം മറയാക്കി 300കോടിയുടെ തട്ടിപ്പ്; വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ
Kerala

വിഴിഞ്ഞം തുറമുഖം മറയാക്കി 300കോടിയുടെ തട്ടിപ്പ്; വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ

June 18, 2026
282
‘UDF വാഗ്ദാനങ്ങൾ വോട്ട് തേടാനുള്ള തന്ത്രം; സർക്കാരിന് സംഘപരിവാർ വിധേയത്വം’: പിണറായി വിജയൻ
Kerala

‘UDF വാഗ്ദാനങ്ങൾ വോട്ട് തേടാനുള്ള തന്ത്രം; സർക്കാരിന് സംഘപരിവാർ വിധേയത്വം’: പിണറായി വിജയൻ

June 18, 2026
51
Next Post
പടിയൂർ‌ ഇരട്ടക്കൊലപാതകം: പ്രതി പ്രേംകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ ബന്ധുക്കൾ; നാട്ടിലെത്തിക്കില്ലെന്ന് സൂചന

പടിയൂർ‌ ഇരട്ടക്കൊലപാതകം: പ്രതി പ്രേംകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ ബന്ധുക്കൾ; നാട്ടിലെത്തിക്കില്ലെന്ന് സൂചന

Recent News

ഓപ്പറേഷന്‍ തൂഫാന്‍’10 ലിറ്റർ വിദേശമദ്യവുമായി പൊന്നാനിയില്‍ ഒരാൾ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍’10 ലിറ്റർ വിദേശമദ്യവുമായി പൊന്നാനിയില്‍ ഒരാൾ പിടിയിൽ

June 18, 2026
4
റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

June 18, 2026
33
പിഎം ശ്രി : അറബിക്കടൽ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് മന്ത്രി ഷാജി; കേന്ദ്രഫണ്ട് വേണ്ടെന്ന് വയ്ക്കാനാകില്ല

പിഎം ശ്രി : അറബിക്കടൽ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് മന്ത്രി ഷാജി; കേന്ദ്രഫണ്ട് വേണ്ടെന്ന് വയ്ക്കാനാകില്ല

June 18, 2026
59
പിഎം ശ്രീ പദ്ധതി: യുഡിഎഫ് കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കി- പിണറായി വിജയൻ

പിഎം ശ്രീ പദ്ധതി: യുഡിഎഫ് കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കി- പിണറായി വിജയൻ

June 18, 2026
142
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025