• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഫോൺ പോലും നഷ്ടപ്പെട്ടില്ല,​ വൻദുരന്തത്തിൽ നിന്ന് വിശ്വാസ് കുമാർ രക്ഷപ്പെട്ടതെങ്ങനെ

cntv team by cntv team
June 13, 2025
in UPDATES
A A
ഫോൺ പോലും നഷ്ടപ്പെട്ടില്ല,​ വൻദുരന്തത്തിൽ നിന്ന് വിശ്വാസ് കുമാർ രക്ഷപ്പെട്ടതെങ്ങനെ
0
SHARES
865
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അഹമ്മദാബാദ് : രാജ്യം നടുങ്ങിയ വിമാനാപകടത്തിൽ നിന്ന് അദ്ഭുതകരമായ രക്ഷപ്പെടലായിരുന്നു വിശ്വാസ് കുമാർ എന്ന 38കാരന്റേത്. വൻദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ആശ്വാസ വാർത്തയെത്തിയത്. തലനാരിഴയ്ക്കായിരുന്നു വിശ്വാസ് കുമാറിന്റെ രക്ഷപ്പെടൽ.വിമാനത്തിൽ 11 A സീറ്റിലായിരുന്നു വിശ്വാസ് കുമാർ യാത്ര ചെയ്തത്. അപകടമുണ്ടായപ്പോൾ എമർജൻസി എക്സിറ്റ് വഴിയാണ് യുവാവ് രക്ഷപ്പെട്ടത്. കൈയിലുള്ള ഫോൺ പോലും വിശ്വാസിന് നഷ്ടപ്പെട്ടില്ല. കാര്യമായ പരിക്കുകളും യുവാവിന് ഇല്ല,​ ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കൻഡിനുള്ളിലാണ് അപകടം സംഭവിച്ചതെന്നായിരുന്നു ചികിത്സയിലുള്ള വിശ്വാസ് കുമാറിന്റെ പ്രതികരണം.എല്ലാം വളരെ പെട്ടെന്നായിരുന്നു സംഭവിച്ചത്. വലിയ ശബ്ദത്തോടെ വിമാനം തകർന്നു വീഴുകയായിരുന്നു,​ എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. എഴുന്നേറ്റപ്പോൾ എനിക്ക് ചുറ്റും മൃതദേഹങ്ങളായിരുന്നു. ശരിക്കും ഭയന്നുപോയി. തുടർന്ന് അവിടെ നിന്ന് എഴുന്നേറ്റ് ഓടുകയായിരുന്നു. എന്റെ ചുറ്റും വിമാനത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നു. തുടർന്ന് ഒരാൾ എന്നെ പിടിച്ച് ആംബുലൻസിൽ കയറ്റുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നുവെന്ന് വിശ്വാസ് കുമാർ പറഞ്ഞു.ബ്രിട്ടീഷ് പൗരത്വമുള്ള വിശ്വാസ് കുമാർ സഹോദരനായ അജയ്‌കുമാർ രമേഷിനൊപ്പമാണ് വിമാനത്തിൽ യാത്ര ചെയ്തിരുന്നത്. കുടുംബാംഗങ്ങളെ സന്ദർശിക്കാനാണ് ഇരുവരും ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയിലെത്തിയത്. തിരികെ ബ്രിട്ടനിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. മറ്റൊരു ഭാഗത്തെ സീറ്റിലായിരുന്നു സഹോദരനെന്നും അദ്ദേഹത്തെ കണ്ടെത്താൻ സഹായിക്കണമെന്നും വിശ്വാസ് കുമാർ അഭ്യർത്ഥിച്ചു. 20 വർഷമായി വിശ്വാസ് കുടുംബത്തോടൊപ്പം ലണ്ടനിലാണ്.

Related Posts

തെരുവ് നായ ആക്രമണം:പരിക്കേറ്റവരുടെ വീടുകളിൽ ആലങ്കോട് പഞ്ചായത്ത് ഭരണ സമിതി സന്ദർശനം നടത്തി
UPDATES

തെരുവ് നായ ആക്രമണം:പരിക്കേറ്റവരുടെ വീടുകളിൽ ആലങ്കോട് പഞ്ചായത്ത് ഭരണ സമിതി സന്ദർശനം നടത്തി

June 22, 2026
6
നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അപകടം ‘അമ്മ’ ജനറൽ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ
UPDATES

നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അപകടം ‘അമ്മ’ ജനറൽ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ

June 22, 2026
278
സൗദിയെ ഗോളില്‍ മുക്കി സ്‌പെയിന്‍; എതിരില്ലാത്ത നാല് ഗോളിന് ജയം; ലമീന്‍ യമാലിന് ലോകകപ്പില്‍ ആദ്യ ഗോള്‍
UPDATES

സൗദിയെ ഗോളില്‍ മുക്കി സ്‌പെയിന്‍; എതിരില്ലാത്ത നാല് ഗോളിന് ജയം; ലമീന്‍ യമാലിന് ലോകകപ്പില്‍ ആദ്യ ഗോള്‍

June 22, 2026
43
സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

June 22, 2026
47
യു. അബൂബക്കർ സ്മാരക പുരസ്‌കാരം ഉമ്മൻ ചാണ്ടിക്ക്
UPDATES

യു. അബൂബക്കർ സ്മാരക പുരസ്‌കാരം ഉമ്മൻ ചാണ്ടിക്ക്

June 22, 2026
99
സംസ്കാരസാഹിതി പൊന്നാനിയിൽ സലിംകുമാർ അനുസ്മരണം നടത്തി
UPDATES

സംസ്കാരസാഹിതി പൊന്നാനിയിൽ സലിംകുമാർ അനുസ്മരണം നടത്തി

June 22, 2026
41
Next Post
പന്തീരാങ്കാവിൽ ബാങ്ക് ഉദ്യോഗസ്ഥരിൽ നിന്ന് 40 ലക്ഷം തട്ടിയ കേസ്; പ്രതി പിടിയിൽ, പണം കണ്ടെടുക്കാനായില്ല

പന്തീരാങ്കാവിൽ ബാങ്ക് ഉദ്യോഗസ്ഥരിൽ നിന്ന് 40 ലക്ഷം തട്ടിയ കേസ്; പ്രതി പിടിയിൽ, പണം കണ്ടെടുക്കാനായില്ല

Recent News

എസ് ഡി പി ഐ ആലംകോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു

എസ് ഡി പി ഐ ആലംകോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു

June 22, 2026
100
യോഗയിലൂടെ ആരോഗ്യമുള്ള ശരീരവും മാനസികമായ സന്തോഷവും നിലനിർത്താം:അനിത കൊളക്കാട്ട് പന്താവൂർ

യോഗയിലൂടെ ആരോഗ്യമുള്ള ശരീരവും മാനസികമായ സന്തോഷവും നിലനിർത്താം:അനിത കൊളക്കാട്ട് പന്താവൂർ

June 22, 2026
82
ഇന്റർനാഷണൽ യോഗ ദിനാചരണം:അസ്സാബാഹ് കോളേജിൽ ‘മെഗാ യോഗ സെഷൻ’ സംഘടിപ്പിച്ചു

ഇന്റർനാഷണൽ യോഗ ദിനാചരണം:അസ്സാബാഹ് കോളേജിൽ ‘മെഗാ യോഗ സെഷൻ’ സംഘടിപ്പിച്ചു

June 22, 2026
41
ഖത്തർ പ്രവാസി മുസ്തഫ പൂക്കാത്ത് ചികിത്സയില്‍ ഇരിക്കെ നാട്ടില്‍ നിര്യാതനായി

ഖത്തർ പ്രവാസി മുസ്തഫ പൂക്കാത്ത് ചികിത്സയില്‍ ഇരിക്കെ നാട്ടില്‍ നിര്യാതനായി

June 22, 2026
456
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025