• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജില്ലാആശുപത്രി ജോലിയിൽ തിരിച്ചുകയറണം, പുതിയവീട്ടിൽ താമസിക്കണം; കത്തിയമർന്നത് രഞ്ജിതയുടെ സ്വപ്നങ്ങളും

cntv team by cntv team
June 13, 2025
in UPDATES
A A
ജില്ലാആശുപത്രി ജോലിയിൽ തിരിച്ചുകയറണം, പുതിയവീട്ടിൽ താമസിക്കണം; കത്തിയമർന്നത് രഞ്ജിതയുടെ സ്വപ്നങ്ങളും
0
SHARES
343
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ട: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി നഴ്സും. പത്തനംതിട്ട പുല്ലാട് സ്വദേശിനിയായ രഞ്ജിത ഗോപകുമാരൻ നായർ(40) ആണ് മരിച്ചത്. ലണ്ടനിൽ നഴ്സായിരുന്ന രഞ്ജിത നാട്ടിൽവന്ന് തിരികെ മടങ്ങുന്നതിനിടെയാണ് ആകാശദുരന്തത്തിൽ ജീവൻ പൊലിഞ്ഞത്. രണ്ട് മക്കൾക്കൊപ്പം പുതിയ വീട്ടിൽ താമസിക്കുകയെന്ന സ്വപ്നം ബാക്കിവെച്ചാണ് രഞ്ജിതയുടെ മടക്കയാത്ര.

2014-ൽ ഒമാനിലാണ് രഞ്ജിത ആദ്യമായി നഴ്സായി ജോലിയിൽ പ്രവേശിക്കുന്നത്. ഇതിനിടെ 2019-ൽ പി.എസ്.സി. എഴുതി സർക്കാർ സർവീസിൽ ജോലി ലഭിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണ് രഞ്ജിത ജോലിചെയ്തിരുന്നത്. പിന്നീട് ഇവിടെനിന്ന് അവധിയെടുത്ത് വീണ്ടും ഒമാനിലേക്ക് പോയി. ഒമാനിലെ സലാലയിൽആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സായിരുന്നു. സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലായിരുന്നു ജോലി. സലാലയിൽ നഴ്സായി ജോലിചെയ്യുന്നതിനിടെയാണ് പരീക്ഷയെഴുതി ലണ്ടനിലേക്ക് പോയത്. ഏകദേശം ഒരുവർഷം മുമ്പാണ് രഞ്ജിത ലണ്ടനിൽ എൻഎച്ച്എസിൽ ജോലിയിൽപ്രവേശിച്ചത്. എന്നാൽ, അധികം വൈകാതെ ഓഗസ്റ്റിൽ തിരികെ നാട്ടിലെത്തി സർക്കാർ സർവീസിൽ തിരികെ പ്രവേശിക്കണമെന്നായിരുന്നു ആഗ്രഹം.

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ജോലിയിൽ തിരികെ പ്രവേശിച്ച് നാട്ടിൽ നിർമിക്കുന്ന പുതിയ വീട്ടിൽ ഇനിയുള്ള കാലം താമസിക്കാനായിരുന്നു തീരുമാനം. ജില്ലാ ആശുപത്രിയിലെ ജോലിയിൽ തിരികെ പ്രവേശിക്കേണ്ടതിന് ആവശ്യമായ നടപടിക്രമങ്ങൾക്കായാണ് ഇത്തവണ രഞ്ജിത നാട്ടിലെത്തിയത്. ഇതെല്ലാം പൂർത്തിയാക്കി ലണ്ടനിലേക്ക് മടങ്ങുന്നതിനിടെയാണ് അഹമ്മദാബാദിലെ വിമാനദുരന്തത്തിൽ രഞ്ജിതയുടെ ജീവൻ പൊലിഞ്ഞത്

കഴിഞ്ഞദിവസം വൈകീട്ടാണ് രഞ്ജിത അവധി കഴിഞ്ഞ് വീട്ടിൽനിന്ന് മടങ്ങിയത്. ചെങ്ങന്നൂരിൽനിന്ന് ട്രെയിൻമാർഗം നെടുമ്പാശ്ശേരിയിലെത്തി അവിടെനിന്ന് ചെന്നൈയിലേക്കും പിന്നീട് അഹമ്മദാബാദിലേക്കും പോവുകയായിരുന്നു. അഹമ്മദാബാദിൽനിന്നായിരുന്നു ലണ്ടനിലേക്കുള്ള വിമാനം.

മാസങ്ങൾക്ക് മുമ്പാണ് നിലവിലെ വീടിനോട് ചേർന്ന് രഞ്ജിതയുടെ പുതിയ വീടിന്റെ നിർമാണം ആരംഭിച്ചത്. വീടിന്റെ നിർമാണം ആരംഭിക്കുന്നവേളയിൽ രഞ്ജിത നാട്ടിലെത്തിയിരുന്നു. പുതിയ വീടിന്റെ നിർമാണം 75 ശതമാനത്തോളം പൂർത്തിയായിരുന്നു.

പത്തനംതിട്ട പുല്ലാട് പരേതനായ കൊഞ്ഞൊൺ ഗോപകുമാരൻ നായരുടെയും തുളസിയുടെ മകളാണ് രഞ്ജിത. മക്കൾ: ഇന്ദുചൂഡൻ ((പത്താംക്ലാസ് വിദ്യാർഥി, എസ്വിഎച്ച്എസ്എസ് പുല്ലാട്), ഇതിഗ (ഏഴാം ക്ലാസ് വിദ്യാർഥിനി, ഒഇഎം സ്കൂൾ ഇരവിപേരൂർ) സഹോദരങ്ങൾ: രഞ്ജിത്ത്, രതീഷ്.

അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർഇന്ത്യയുടെ എഐ171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം മേഘാനി നഗറിലെ ജനവാസമേഖലയിൽ തകർന്നുവീണത്

Related Posts

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു
UPDATES

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
1
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

4
ഗ്യാനേഷ് കുമാർ രാജി വെക്കണം’: പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം, ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും
UPDATES

ഗ്യാനേഷ് കുമാർ രാജി വെക്കണം’: പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം, ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും

September 27, 2026
2
‘മുത്തപ്പനും ഭഗവതിയും കനിഞ്ഞു.. ഈ സന്തോഷത്തിന് വാക്കില്ല’ ; ഭാഗ്യം വിറ്റത് സുജിത്തിന്റെ കൈകള്‍
UPDATES

‘മുത്തപ്പനും ഭഗവതിയും കനിഞ്ഞു.. ഈ സന്തോഷത്തിന് വാക്കില്ല’ ; ഭാഗ്യം വിറ്റത് സുജിത്തിന്റെ കൈകള്‍

September 27, 2026
2
പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു
UPDATES

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
30
Next Post
ഒന്നിച്ച് ഒരുമിച്ച് ‘മൂവര്‍ സംഘം എല്‍കെജി പ്രവേശനത്തിന് എത്തി’സ്വീകരിച്ച് അധ്യപകരും സ്കൂള്‍ അധികൃതരും

ഒന്നിച്ച് ഒരുമിച്ച് 'മൂവര്‍ സംഘം എല്‍കെജി പ്രവേശനത്തിന് എത്തി'സ്വീകരിച്ച് അധ്യപകരും സ്കൂള്‍ അധികൃതരും

Recent News

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
1
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

September 27, 2026
0
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

September 27, 2026
4
ഗ്യാനേഷ് കുമാർ രാജി വെക്കണം’: പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം, ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും

ഗ്യാനേഷ് കുമാർ രാജി വെക്കണം’: പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം, ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും

September 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025