• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 10, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘അഞ്ചരക്കോടി കെട്ടിവെയ്ക്കണം’; എംഎൽസി കമ്പനിക്ക് തിരിച്ചടി; വിഴിഞ്ഞത്തുള്ള കപ്പൽ തീരം വിടുന്നതിന് വിലക്ക്

ckmnews by ckmnews
June 12, 2025
in Kerala
A A
‘അഞ്ചരക്കോടി കെട്ടിവെയ്ക്കണം’; എംഎൽസി കമ്പനിക്ക് തിരിച്ചടി; വിഴിഞ്ഞത്തുള്ള കപ്പൽ തീരം വിടുന്നതിന് വിലക്ക്
0
SHARES
19
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: എംഎസ്‌സി എല്‍സ ത്രീയുടെ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിയുടെ മറ്റൊരു കപ്പല്‍ വിഴിഞ്ഞം തീരം വിടുന്നത് ഹൈക്കോടതി തടഞ്ഞു. എംഎസ്സി മാന്‍സ എഫ് കപ്പല്‍ വിഴിഞ്ഞം വിടുന്നതിനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിലക്ക്. വിഴിഞ്ഞം തുറമുഖം അധികൃതര്‍ക്കാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കപ്പല്‍ മുങ്ങി ചരക്ക് നാശമുണ്ടായ സാഹചര്യത്തില്‍ അഞ്ചര കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എംഎസ്‌സി കപ്പല്‍ കമ്പനി കെട്ടിവെയ്ക്കണം. ചരക്കുടമകള്‍ നല്‍കിയ അഞ്ച് ഹര്‍ജികളിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

നേരത്തേ കൊച്ചി, കോഴിക്കോട് പുറംകടലില്‍ ഉണ്ടായ കപ്പല്‍ ദുരന്തങ്ങളില്‍ കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. പരിസ്ഥിതിക്കുണ്ടായ നാശനഷ്ടം പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കപ്പല്‍ അപകടങ്ങളില്‍ കര്‍ശന നടപടി വേണം. ഒരു തവണ കര്‍ശന നടപടി എടുക്കാതിരുന്നാല്‍ അക്കാര്യം ശീലമായി മാറും. പരിസ്ഥിതിക്കുണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു നിര്‍ദേശം.

നിയമങ്ങളും രാജ്യാന്തര കരാറുകളും പരിശോധിച്ച് നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. നഷ്ടം കപ്പല്‍ കമ്പനിയില്‍ നിന്ന് തിരിച്ചുപിടിക്കണം. പൊതുഖജനാവിലെ പണം ഉപയോഗിച്ചല്ല നഷ്ടം നികത്തേണ്ടതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. രണ്ട് കപ്പല്‍ അപകടങ്ങളും ഹൈക്കോടതി പൊതുതാത്പര്യ ഹര്‍ജിയില്‍ പരിഗണിക്കും. പൊതുതാത്പര്യ ഹര്‍ജി ഭേദഗതി ചെയ്ത് നല്‍കാന്‍ ഹര്‍ജിക്കാരന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

ഇക്കഴിഞ്ഞ മെയ് 25നായിരുന്നു കൊച്ചി പുറംകടലിൽ ലൈബീരിയൻ കപ്പൽ എംഎസ്‌സി എൽസ ത്രീ അപകടത്തിൽപ്പെട്ടത്. കേരള തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം നടന്നത്. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. അറുന്നൂറിലധികം കണ്ടെയ്നറുകളായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. കപ്പലിലെ 24 ജീവനക്കാരെയും കോസ്റ്റ് ഗാര്‍ഡും നേവിയും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു.

Related Posts

ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരിൽ ആഭിചാരക്രിയ; യുവതിയെ പൊള്ളലേൽപ്പിച്ചു, മദ്യം നൽകി; ക്രൂരപീഡനം
Kerala

ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരിൽ ആഭിചാരക്രിയ; യുവതിയെ പൊള്ളലേൽപ്പിച്ചു, മദ്യം നൽകി; ക്രൂരപീഡനം

November 8, 2025
309
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.ആര്‍.രഘുചന്ദ്രബാല്‍ അന്തരിച്ചു
Kerala

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.ആര്‍.രഘുചന്ദ്രബാല്‍ അന്തരിച്ചു

November 8, 2025
114
വന്നേരിയുടേ വിപ്ലവനായകൻ കൊളാടി ഉണ്ണിയുടേ ജീവിതം ഇനി മിനി സ്ക്രീനിൽ
Kerala

വന്നേരിയുടേ വിപ്ലവനായകൻ കൊളാടി ഉണ്ണിയുടേ ജീവിതം ഇനി മിനി സ്ക്രീനിൽ

November 7, 2025
108
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; നടി ലക്ഷ്മി ആർ മേനോൻ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി
Kerala

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; നടി ലക്ഷ്മി ആർ മേനോൻ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി

November 7, 2025
127
മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം; 20 കോടിയുടെ വസ്തുക്കള്‍ പോയെന്ന് പരാതി
Kerala

മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം; 20 കോടിയുടെ വസ്തുക്കള്‍ പോയെന്ന് പരാതി

November 7, 2025
120
സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചില്ല; മെഡിക്കൽ കോളേജിൽ സമരം ശക്തമാക്കാൻ ഡോക്ടർമാരുടെ സംഘടന,13ന് സമ്പൂർണ പണിമുടക്ക്
Kerala

സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചില്ല; മെഡിക്കൽ കോളേജിൽ സമരം ശക്തമാക്കാൻ ഡോക്ടർമാരുടെ സംഘടന,13ന് സമ്പൂർണ പണിമുടക്ക്

November 7, 2025
32
Next Post
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും; മരണപ്പെട്ടത് പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും; മരണപ്പെട്ടത് പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത

Recent News

കൊച്ചി നഗരത്തിലെ ജലസംഭരണി തകർന്നു; വീടുകളിൽ വെള്ളം കയറി, മതിലുകൾ തകർന്നു, വാഹനങ്ങൾക്ക് കേടുപാട്

കൊച്ചി നഗരത്തിലെ ജലസംഭരണി തകർന്നു; വീടുകളിൽ വെള്ളം കയറി, മതിലുകൾ തകർന്നു, വാഹനങ്ങൾക്ക് കേടുപാട്

November 10, 2025
43
തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; മുന്നൊരുക്കങ്ങൾ തുടങ്ങി; സ്ഥാനാർഥി, സീറ്റ് ചർച്ചകൾ തുടർന്ന് പാർട്ടികൾ

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; മുന്നൊരുക്കങ്ങൾ തുടങ്ങി; സ്ഥാനാർഥി, സീറ്റ് ചർച്ചകൾ തുടർന്ന് പാർട്ടികൾ

November 10, 2025
51
അവസാനഘട്ട വിധിയെഴുത്തിന് ബിഹാർ: രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ

അവസാനഘട്ട വിധിയെഴുത്തിന് ബിഹാർ: രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ

November 10, 2025
22
രണ്ടു ദിവസമായി നടന്നു വരുന്ന ഐ ജി സി സാഹിത്യ കലാ സംഗമം സമാപിച്ചു

രണ്ടു ദിവസമായി നടന്നു വരുന്ന ഐ ജി സി സാഹിത്യ കലാ സംഗമം സമാപിച്ചു

November 10, 2025
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025