• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്തുന്നു; ബോധപൂര്‍വം മോശക്കാരിയാക്കാന്‍ ശ്രമം’: സത്യവാങ്മൂലം

cntv team by cntv team
June 11, 2025
in Kerala
A A
‘മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്തുന്നു; ബോധപൂര്‍വം മോശക്കാരിയാക്കാന്‍ ശ്രമം’: സത്യവാങ്മൂലം
0
SHARES
30
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി എക്‌സാലോജിക് കമ്പനി ഉടമ വീണ ടി. മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്തുകയാണെന്ന് പറഞ്ഞ വീണ, സിബിഐ അന്വേഷണത്തെ ശക്തമായി എതിര്‍ത്തു. തന്നെ ബോധപൂര്‍വം മോശക്കാരിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വീണ പറഞ്ഞു. സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ എം ആര്‍ അജയനാണ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.

എക്സാലോജിക് ബിനാമി കമ്പനിയല്ലെന്നും വീണ സത്യവാങ്മൂലത്തില്‍ പറഞ്ഞു. എല്ലാ ആക്ഷേപങ്ങള്‍ക്കും എസ്എഫ്ഐഒയ്ക്ക് മുന്നില്‍ മറുപടി നല്‍കി. സമാന്തര നിയമ നടപടികള്‍ക്ക് ഹൈക്കോടതി അനുമതി നല്‍കരുത്. സമാന ആരോപണങ്ങള്‍, വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് കണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉയര്‍ത്തിയതെന്ന് ഹൈക്കോടതി തന്നെ നിരീക്ഷിച്ചുട്ടുണ്ടെന്നും വീണ ചൂണ്ടിക്കാട്ടി.

എക്സാലോജിക്കിന്റെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാണെന്നും വീണ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആദായ നികുതി വകുപ്പിന് മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സിഎംആര്‍എല്‍-എക്സാലോജിക് കരാര്‍ വഴി സിഎംആര്‍എല്ലിന് എന്ത് നേട്ടമുണ്ടായി എന്നത് സംബന്ധിച്ച് ഹര്‍ജിയില്‍ വ്യക്തതയില്ല. സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക തര്‍ക്കമുണ്ടെങ്കില്‍ അത് സിവില്‍, വ്യാപാര നിയമങ്ങളാണ് ബാധകം. പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ ഇക്കാര്യം പരിഗണിക്കാനാവില്ലെന്നും വീണ വ്യക്തമാക്കി.

2014ലാണ് എക്സാലോജിക് കമ്പനി സ്ഥാപിക്കുന്നതെന്നും വീണ ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നത് 2016ലാണ്. ഒരു കേസ് ഒന്നിലധികം കോടതികളില്‍ പ്രതിരോധിക്കേണ്ടി വരുന്നത് നിയമ വിരുദ്ധമാണ്. കോവളം കൊട്ടാരം കൈമാറ്റവുമായി ബന്ധപ്പെടുത്തുന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. കോവളം കൊട്ടാരം കൈമാറ്റത്തില്‍ തനിക്ക് സാമ്പത്തികമോ വ്യക്തിപരമായോ ആയ താത്പര്യങ്ങളില്ല.തന്നെ മോശക്കാരിയായി ചിത്രീകരിക്കാനാണ് ഇത്തരം ആരോപണങ്ങള്‍. വനിതാ പ്രൊഫഷണലുകളെ ഇടിച്ചു താഴ്ത്താനാണ് ആക്ഷേപം ഉയര്‍ത്തുന്നത്. രാഷ്ട്രീയ ലക്ഷ്യമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും വീണ പറഞ്ഞു.

പണം സുരക്ഷിതമായി സൂക്ഷിക്കാനുള്ള കൊട്ടാരമാണ് എകെജി സെന്റര്‍ എന്ന വാദം ഹര്‍ജിക്കാരന്റെ ഭാവനാസൃഷ്ടിയാണെന്നും വീണ മറുപടി നല്‍കി. കൊവിഡ് കാലത്ത് പ്രവര്‍ത്തന പ്രതിസന്ധിയെ തുടര്‍ന്ന് 2020ല്‍ ബെംഗളൂരുവിലെ ഓഫീസ് പൂട്ടി. തുടര്‍ന്നാണ് കമ്മ്യൂണിക്കേഷന്‍ വിലാസമായി എകെജി സെന്റര്‍ നല്‍കിയത്. രജിസ്റ്റേഡ് ഓഫീസ് ഇല്ലാത്തതിന് ആര്‍ഒസി ഒരുലക്ഷം രൂപ എക്സാലോജികിന് പിഴ വിധിച്ചു. അപ്പീലില്‍ പിഴത്തുക 20,000 ആക്കി കുറച്ചുനല്‍കിയിരുന്നുവെന്നും വീണ പറയുന്നു.

പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഭര്‍ത്താവുമായ പി എ മുഹമ്മദ് റിയാസിന് എക്സാലോജിക്കുമായി യാതൊരു ബന്ധവുമില്ലെന്നും വീണ പറഞ്ഞു. പൊതുരംഗത്ത് നില്‍ക്കുന്നവരെ സംശയമുനയില്‍ നിര്‍ത്തുന്ന ആഢംബര നിയമ വ്യവഹാരമാണ് ഹര്‍ജി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ പൊതുതാത്പര്യമില്ല. അതില്‍ സ്വകാര്യ താത്പര്യം മാത്രമാണുള്ളത്. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനുള്ളതല്ല പൊതുതാത്പര്യ ഹര്‍ജിയെന്നും വീണ വ്യക്തമാക്കുന്നു.

Related Posts

കെഎസ്‌ആർടിസി ‘എക്‌സിക്യൂട്ടീവ് ക്ളാസ്’ സർവീസ് ഈ മാസം 13 മുതൽ
Kerala

കെഎസ്‌ആർടിസി ‘എക്‌സിക്യൂട്ടീവ് ക്ളാസ്’ സർവീസ് ഈ മാസം 13 മുതൽ

August 6, 2026
14
വാഹന മോഡിഫിക്കേഷൻ; സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്രം, പറ്റുന്നതെല്ലാം ചെയ്യുമെന്ന് കേരളം
Kerala

വാഹന മോഡിഫിക്കേഷൻ; സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്രം, പറ്റുന്നതെല്ലാം ചെയ്യുമെന്ന് കേരളം

August 6, 2026
12
കുന്നംകുളത്തെ ബസ് അപകടം; മരണം രണ്ടായി, ഒരാള്‍ക്ക് ഗുരുതര പരിക്ക്
Kerala

കുന്നംകുളത്തെ ബസ് അപകടം; മരണം രണ്ടായി, ഒരാള്‍ക്ക് ഗുരുതര പരിക്ക്

August 6, 2026
56
അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസ്; മുഖ്യപ്രതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Crime

അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസ്; മുഖ്യപ്രതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

August 6, 2026
46
‘ഒളിവിലുള്ള എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ’; പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി
Crime

‘ഒളിവിലുള്ള എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ’; പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

August 6, 2026
132
കുന്നംകുളത്ത് വാഹനാപകടം ‘നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് നിരവധി വാഹനങ്ങളില്‍ ഇടിച്ചു’ഒരു മരണം’നിരവധി പേര്‍ക്ക് പരിക്കേറ്റു
Kerala

കുന്നംകുളത്ത് വാഹനാപകടം ‘നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് നിരവധി വാഹനങ്ങളില്‍ ഇടിച്ചു’ഒരു മരണം’നിരവധി പേര്‍ക്ക് പരിക്കേറ്റു

August 6, 2026
1.7k
Next Post
ആനക്കരയിലെ ബൈക്ക് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ആനക്കരയിലെ ബൈക്ക് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Recent News

മ​ക​ളു​മാ​യി സ​ഞ്ച​രി​ക്കു​മ്പോ​ള്‍ സ്‌​കൂ​ട്ട​റി​ല്‍ കാ​റി​ടി​ച്ച് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

മ​ക​ളു​മാ​യി സ​ഞ്ച​രി​ക്കു​മ്പോ​ള്‍ സ്‌​കൂ​ട്ട​റി​ല്‍ കാ​റി​ടി​ച്ച് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

August 6, 2026
38
കെഎസ്‌ആർടിസി ‘എക്‌സിക്യൂട്ടീവ് ക്ളാസ്’ സർവീസ് ഈ മാസം 13 മുതൽ

കെഎസ്‌ആർടിസി ‘എക്‌സിക്യൂട്ടീവ് ക്ളാസ്’ സർവീസ് ഈ മാസം 13 മുതൽ

August 6, 2026
14
വാഹന മോഡിഫിക്കേഷൻ; സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്രം, പറ്റുന്നതെല്ലാം ചെയ്യുമെന്ന് കേരളം

വാഹന മോഡിഫിക്കേഷൻ; സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്രം, പറ്റുന്നതെല്ലാം ചെയ്യുമെന്ന് കേരളം

August 6, 2026
12
കുന്നംകുളത്തെ ബസ് അപകടം; മരണം രണ്ടായി, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കുന്നംകുളത്തെ ബസ് അപകടം; മരണം രണ്ടായി, ഒരാള്‍ക്ക് ഗുരുതര പരിക്ക്

August 6, 2026
56
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025