സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിച്ചു സവാളയും കിഴങ്ങും നാളികേരവും… ഇങ്ങനെ പോയാല്‍ കീശ കാലിയാകുമെന്നു സാധാരണക്കാര്‍ പറയുന്നു.ഒട്ടുമിക്ക വിഭവങ്ങളിലെയെല്ലാം ചേരുവയായ സവാള വില 70 രൂപയില്‍ എത്തി നല്‍ക്കുകയാണ്.ഇതോടെ വിലയിലും അത് പ്രകടമായിരുന്നു. സംസ്ഥാനത്ത് 75 രൂപയ്ക്കു വരെ അന്ന് തേങ്ങ വില ഉയര്‍ന്നു. പിന്നീട് തമിഴ്‌നാട്ടില്‍ നിന്നു കൂടുതല്‍ തേങ്ങ എത്തിയതോടെ കൂടി വില 45 രൂപയായി കുറഞ്ഞിരുന്നു. ഇതിനു ശേഷമാണു വീണ്ടും വില വര്‍ധിച്ചത്.വിപണിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള തേങ്ങയ്ക്കു വീണ്ടും ക്ഷാമാണെന്നാണു വ്യാപാരികള്‍ പറയുന്നത്. ഗ്രാമീണ മേഖലകളില്‍ തേങ്ങയുടെ ലഭ്യത ചുരുങ്ങിയതിനാല്‍ ഇടനിലക്കാർ ഉയർന്ന വില നല്‍കി ചരക്ക് ശേഖരിക്കുന്നുണ്ട്. സംസ്ഥാനത്ത് നാളികേര സീസണ്‍ ജനുവരി -ഫെബ്രുവരിയിലാണ്, വരവ് ശക്തിയാർജിക്കാൻ ഇനിയും രണ്ട് മാസത്തിലേറെ കാത്തിരിക്കേണ്ടി വരും.ലഭ്യത ചുരുങ്ങിയത് കണ്ട് മില്ലുകാർ കൊപ്രയ്‌ക്ക് കൂടിയ വില വാഗ്‌ദാനം ചെയ്യുന്നുണ്ട്. വൃശ്‌ചികം അടുത്തതിനാല്‍ മണ്ഡലകാല ഡിമാൻ്റ് കൂടി തേങ്ങയ്ക്ക് അനുഭവപ്പെടുമെന്നത് വില ഇനിയും ഉയരാൻ കാരണമാകും. സവാളയ്ക്കും ഉല്‍പ്പാദനക്കുറവാണു വിലക്കയറ്റത്തിനു കാരണമായി പറയുന്നത്.