• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

‘ഈ സാല’ ബെംഗളൂരുവോ അതോ പഞ്ചാബോ? ഐപിഎല്ലില്‍ ഇന്ന് കിരീടപ്പോരാട്ടം

cntv team by cntv team
June 3, 2025
in Sports
A A
‘ഈ സാല’ ബെംഗളൂരുവോ അതോ പഞ്ചാബോ? ഐപിഎല്ലില്‍ ഇന്ന് കിരീടപ്പോരാട്ടം
0
SHARES
67
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇതിഹാസതാരം വിരാട് കോലി ആദ്യമായി കപ്പില്‍ മുത്തമിടുമോ, അതോ രണ്ട് വ്യത്യസ്ത ടീമുകളെ കിരീടത്തിലേക്ക് നയിച്ച ആദ്യ നായകനായി ശ്രേയസ് അയ്യര്‍ മാറുമോ. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടക്കുന്ന കിരീടപോരാട്ടം ചോദ്യത്തിന് മറുപടി നല്‍കും. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സുമാണ് ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. രാത്രി 7.30-നാണ് മത്സരം.റോയല്‍ പ്രതീക്ഷകഴിഞ്ഞ 18 സീസണുകളിലായി വിരാട് കോലി ബെംഗളൂരുവിലുണ്ട്. മൂന്നുതവണ ഫൈനല്‍ കളിച്ചെങ്കിലും കപ്പുമാത്രം അകന്നുനിന്നു. കോലിയുടെ ഐപിഎല്‍ കരിയറില്‍ കിരീടംനേടാനുള്ള മികച്ച അവസരമാണിത്.614 റണ്‍സുമായി വിരാട് കോലിയാണ് ബെംഗളൂരു ടീമിനെ മുന്നില്‍നിന്ന് നയിക്കുന്നത്. ഫില്‍ സാള്‍ട്ട്, ക്യാപ്റ്റന്‍ രജത് പടിദാര്‍, ജിതേഷ് ശര്‍മ, ടിം ഡേവിഡ് എന്നിവരാണ് ബാറ്റിങ് പ്രതീക്ഷ.21 വിക്കറ്റ് നേടിയ പേസര്‍ ജോഷ് ഹേസല്‍വുഡാണ് ബൗളിങ്ങിന്റെ കുന്തമുന. കൂട്ടിന് ഭുവനേശ്വര്‍കുമാറും യാഷ് ദയാലുമുണ്ട്. ക്രുണാല്‍ പാണ്ഡ്യ, സുയാഷ് ശര്‍മ എന്നിവര്‍ അണിനിരക്കുന്ന സ്പിന്‍വിഭാഗവും ശക്തമാണ്. ക്വാളിഫയര്‍ ഒന്നില്‍ പഞ്ചാബിനെ തോല്‍പ്പിച്ചാണ് ബെംഗളൂരു ഫൈനലില്‍ കടന്നത്.രാജകീയ വരവ്ക്വാളിഫയര്‍ രണ്ടില്‍ മുംബൈക്കെതിരേ നേടിയ തകര്‍പ്പന്‍ ജയം പഞ്ചാബ് കിങ്സിന്റെ പ്രതീക്ഷ വാനോളമുയര്‍ത്തിയിട്ടുണ്ട്. ആദ്യം ബാറ്റുചെയ്ത മുംബൈ ആറ് വിക്കറ്റിന് 203 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് പഞ്ചാബിന് ജയമൊരുക്കിയത്. അയ്യര്‍ 41 പന്തില്‍ പുറത്താകാതെ 87 റണ്‍സടിച്ചപ്പോള്‍ ഒരോവര്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്ത് പഞ്ചാബ് ജയം നേടി.അവസാന രണ്ടോവറില്‍ പഞ്ചാബിന് ജയിക്കാന്‍ 23 റണ്‍സ് വേണമായിരുന്നു. എന്നാല്‍, അശ്വനികുമാറിന്റെ 19-ാം ഓവറില്‍ നാല് സിക്‌സ് നേടിയ അയ്യര്‍ ടീമിനെ അനായാസജയത്തിലെത്തിച്ചു.സീസണില്‍ 603 റണ്‍സ് നേടിയ അയ്യരാണ് ടീമിന്റെ പ്രധാന പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചാമ്പ്യന്‍മാരാക്കിയതിന്റെ തുടര്‍ച്ചയാണ് ക്യാപ്റ്റനെന്ന നിലയില്‍ അയ്യര്‍ ആഗ്രഹിക്കുന്നത്. ഓപ്പണര്‍മാരായ പ്രഭ്സിമ്രാന്‍ സിങ്ങും പ്രിയാന്‍ഷ് ആര്യയും മികച്ച തുടക്കം നല്‍കുന്നുണ്ട്. ജോഷ് ഇന്‍ഗ്ലിസ്, നേഹാല്‍ വധേര എന്നിവരും മികച്ച രീതിയില്‍ കളിക്കുന്നു. 18 വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപാണ് ബൗളിങ്ങിലെ പ്രധാനി. സീസണില്‍ ഹാട്രിക് നേടിയ യുസ്വേന്ദ്ര ചാഹലും ഫോമിലാണ്.മഴമുടക്കിയാല്‍ പഞ്ചാബ്മഴ കളിമുടക്കിയാല്‍ മത്സരം റിസര്‍വ് ദിവസമായ ബുധനാഴ്ച നടക്കും. രണ്ടുദിവസവും മഴപെയ്ത് കളി നടത്താന്‍കഴിയാത്ത സാഹചര്യമായാല്‍ പഞ്ചാബ് കിങ്സ് ചാമ്പ്യന്മാരാകും. കാരണം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുവന്ന ടീം പഞ്ചാബാണ്. ഇരുടീമുകള്‍ക്കും 14 കളിയില്‍നിന്ന് 19 പോയിന്റുണ്ടായിരുന്നു. എന്നാല്‍, നെറ്റ് റണ്‍റേറ്റില്‍ പഞ്ചാബാണ് ഒന്നാംസ്ഥാനത്തുവന്നത്.പിച്ച് റിപ്പോര്‍ട്ട്അഹമ്മദാബാദിലെ പിച്ച് ബാറ്റിങ്ങിനെ തുണയ്ക്കുന്നതാണ്. ക്വാളിഫയര്‍ രണ്ടില്‍ ഇരുടീമുകളും 200-നുമുകളില്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു. ടോസ് നേടുന്ന ക്യാപ്റ്റന്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.

Related Posts

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ;നാലാം ടി20 ഇന്ന്
Sports

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ;നാലാം ടി20 ഇന്ന്

October 14, 2026
41
‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ
Sports

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ

October 7, 2026
56
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
1
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
62
സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ
National

സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

October 6, 2026
30
ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ
Kerala

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ

October 5, 2026
48
Next Post
വിരമിച്ചശേഷവും കൈക്കൂലി വാങ്ങിയ മുൻ വില്ലേജ് അസിസ്റ്റന്റും സഹപ്രവർത്തകനും അറസ്റ്റിൽ‌

വിരമിച്ചശേഷവും കൈക്കൂലി വാങ്ങിയ മുൻ വില്ലേജ് അസിസ്റ്റന്റും സഹപ്രവർത്തകനും അറസ്റ്റിൽ‌

Recent News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
40
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
12
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

October 17, 2026
25
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

October 17, 2026
158
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025