ചാലിശ്ശേരി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേന്ദ്രധനകാര്യ കമ്മീഷൻ ചാലിശ്ശേരി പഞ്ചായത്തിന് അനുവദിച്ച ഗ്രാന്റിലും,സ്വച്ച് ഭാരത് മിഷന്റെ പ്രവർത്തനങ്ങൾക്കായി അനുവദിച്ച ഗ്രാന്റും, പട്ടികജാതി ഫണ്ട് എന്നിവ വേണ്ട വിധത്തിൽ ഉപയോഗിക്കുന്നതിൽ ചാലിശ്ശേരി പഞ്ചായത്ത് ഭരണസമിതി സമ്പൂർണ്ണ പരാജയ മായിരുന്നു എന്ന് ബിജെപി. സയേൺ ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല അപിപ്രായപ്പെട്ടു.ബിജെപി പാലക്കാട് വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറി ബാബു പൂക്കാട്ടിരി ഉദ്ഘാടനം ചെയ്തു.ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഭജേഷ് ചാലിശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ കപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി കെ നാരായണൻ കുട്ടി, കെ സി കുഞ്ഞൻ, ശ്രീരാഗ് കെ, ദിനിത ചന്ദ്രൻ,ബാലൻ പട്ടിശ്ശേരി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.







