ചങ്ങരംകുളം:ശക്തമായ കാറ്റിൽ വീടിന് മുകളില്‍ തെങ്ങ് വീണ് വീട്ടമ്മക്ക് പരിക്കേറ്റു.പന്താവൂർ മണക്കടവത്ത് വിശ്വനാഥന്റെ വീടിന് മുകളിലേക്കാണ് തെങ്ങ് കടപുഴകി വീണത്.വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന പ്രഭാവതി(60)ക്കാണ് വീടിന്റെ അവശിഷ്ടങ്ങള്‍ ദേഹത്ത് വീണ് പരിക്കേറ്റത്.വീടിന്റെ മേൽഭാഗത്തെ ഓട് പട്ടിക എന്നിവക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.പരിക്കേറ്റ പ്രഭാവതിയെ സ്വകാര്യ ആപതിയിൽ എത്തിച്ച് ചികിത്സ നൽകി










