ചങ്ങരംകുളം:വലയില്‍ കുടുങ്ങിയ മുള്ളന്‍ പന്നിക്ക് രക്ഷകനായി വളയംകുളം സ്വദേശിയായ അബ്ദുട്ടി എത്തി.കോലിക്കരയിലെ സ്വകാര്യ വെക്തിയുടെ ഒഴിഞ്ഞ പറമ്പില്‍
തിങ്കളാഴ്ച കാലത്താണ് സംഭവം.
കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്ന ഗ്രൗണ്ടിലെ വലയില്‍ ഭീമന്‍ മുള്ളന്‍പന്നിയെ കുടുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.സംഭവം കണ്ട നാട്ടുകാര്‍ മുള്ളന്‍പന്നിയെ രക്ഷപ്പെടുത്താന്‍ പല ശ്രമങ്ങളും നടത്തി.പിന്നീട് പ്രദേശത്തെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായ അബ്ദുട്ടി വളയംകുളം സ്ഥലത്ത് എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വല മുറിച്ച് അപകടം കൂടാതെ മുള്ളന്‍പന്നിയെ വലയില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.വലയില്‍ നിന്ന് രക്ഷപ്പെട്ട മുള്ളന്‍പന്നി ഓടി രക്ഷപ്പെടുകയും ചെയ്തു.കാട്ടുപന്നികളും മുള്ളന്‍പന്നികളും മയിലുകളും അടക്കമുള്ള വന്യജീവികള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നതും അപകത്തില്‍ പെടുന്നതും പ്രദേശത്ത് പതിവായിട്ടുണ്ട്










