ചങ്ങരംകുളം :എടപ്പാള്‍ ചങ്ങരംകുളം മേഖലയില്‍ കനത്ത മഴ തുടരുകയാണ്.പലയിടത്തും മരങ്ങള്‍ വീണ് വൈദ്യുതി തകരാറിലായിട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ കാറ്റിലും മഴയിലും കാളാച്ചാലില്‍ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വിണു.കാളാച്ചാൽ കൊടക്കാട്ടുകുന്ന് കുളങ്ങര വീട്ടിൽ അബ്ദുള്ളയുടെ വീടിന് മുകളിലാണ് തെങ്ങ് വീണത്. വീടിൻ്റെ മേൽക്കൂര തകർന്നിട്ടുണ്ട്.പ്രദേശത്ത് പലസ്ഥലത്തും മരം വീണ് വൈദ്യുതി തൂണുകളും ലൈനുകളും തകര്‍ന്നിട്ടുണ്ട്.ഗ്രാമീണ റോഡുകള്‍ പലതും വെള്ളം കയറി യാത്ര ദുസ്സഹമായിട്ടുണ്ട്.ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യങ്ങില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.










