കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു. സിപിഎമ്മിൻ്റെ മൂന്ന് മുൻ ജില്ലാ സെക്രട്ടറിമാരെയാണ് പ്രതിപ്പട്ടികയിലുൾപ്പെടുത്തിയത്.എം എം വർഗീസ്, മുൻ മന്ത്രി എ സി മൊയ്തീൻ, കെ രാധാകൃഷ്ണന്‍ എംപി തുടങ്ങിയവരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇവരെ മൂന്ന് പേരെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് കുറ്റപത്രം സമർപ്പിച്ചത്. സിപിഎം പാർട്ടിയെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കലൂർ പിഎംഎൽഎ കോടതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. അന്തിമ കുറ്റപത്രത്തിൽ പുതുതായി 27 പ്രതികളെ കൂടി ഉൾപ്പെടുത്തിയതോടെ കേസിൽ നിലവിൽ ആകെ 83 പ്രതികളായി.180 കോടി രൂപയാണ് തട്ടിപ്പിലൂടെ പ്രതികൾ സമ്പാദിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു.








