• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

എംജിയിലെ കോളജുകളിൽ ഡിഗ്രി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി

cntv team by cntv team
May 26, 2025
in Kerala
A A
എംജിയിലെ കോളജുകളിൽ ഡിഗ്രി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി
0
SHARES
28
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോട്ടയം: എംജി സർവകലാശാലയിൽ അഫിലിയേറ്റു ചെയ്ത കോളേജുകളിൽ ബിരുദ, ഇൻറഗ്രേറ്റഡ് ബിരുദ പ്രോഗ്രാമുകളിൽ ഏകജാലക സംവിധാനം വഴി പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. cap.mgu.ac.in വഴി 31-ന് വൈകീട്ട്‌ അഞ്ചുവരെ അപേക്ഷിക്കാം.

മാനേജ്മെൻറ്, ലക്ഷദ്വീപ്, വികലാംഗ, സ്പോർട്സ്, കൾച്ചറൽ ക്വാട്ടകളിൽ പ്രവേശനം തേടുന്നവരും ഓൺലൈനിൽ അപേക്ഷിക്കണം. മാനേജ്മെൻറ്, ലക്ഷദ്വീപ് ക്വാട്ടകളിൽ അപേക്ഷിക്കുന്നവർ കോളേജിൽ അപേക്ഷിക്കുമ്പോൾ ഓൺലൈൻ അപേക്ഷാനമ്പർ നൽകണം. ലക്ഷദ്വീപിൽനിന്നുള്ള വിദ്യാർഥികൾക്ക് എല്ലാ കോളേജുകളിലും സീറ്റ് സംവരണംചെയ്തിട്ടുണ്ട്.

അപേക്ഷിക്കുമ്പോൾ സാക്ഷ്യപത്രങ്ങളുടെ പകർപ്പ് അപ്‌ലോഡുചെയ്യണം. വെബ്സൈറ്റിൽ അക്കൗണ്ട് എടുത്തപ്പോൾ നൽകിയ അപേക്ഷയിലെ പേര്, സംവരണവിഭാഗം, മൊബൈൽ നമ്പർ, ഇ- മെയിൽ വിലാസം, പരീക്ഷാ ബോർഡ്, രജിസ്റ്റർ നമ്പർ, അക്കാദമിക വിവരങ്ങൾ (മാർക്ക്) എന്നിവ ഒഴികെയുള്ള വിവരങ്ങൾ സാധ്യതാ അലോട്ട്മെൻറിനുശേഷം ആവശ്യമെങ്കിൽ തിരുത്താം. ഈ ഘട്ടത്തിൽ ഓപ്ഷനുകൾ പുനഃക്രമീകരിക്കുകയോ ഒഴിവാക്കുകയോ കൂട്ടിച്ചേർക്കുകയോചെയ്യാം.

സംവരണാനുകൂല്യത്തിന് അർഹതയുള്ളവർ ഓൺലൈൻ അപേക്ഷയ്ക്കൊപ്പം റവന്യൂ അധികൃതരുടെ കമ്യൂണിറ്റി അല്ലെങ്കിൽ കാസ്റ്റ് സർട്ടിഫിക്കറ്റിന്‍റെ ഡിജിറ്റൽ പതിപ്പ് അപ്‌ലോഡുചെയ്യണം.

വിമുക്തഭടൻ, ജവാൻ, എൻസിസി, എൻഎസ്എസ് വിഭാഗങ്ങളിലെ ബോണസ് മാർക്ക് ലഭിക്കുന്നതിന് സർവകലാശാല പ്രസിദ്ധീകരിച്ച പ്രോസ്പെക്ടസിലെ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പതിപ്പ് അപ്‌ലോഡുചെയ്യണം.

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്കുള്ള സംവരണ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ റവന്യൂ അധികൃതരുടെ സാക്ഷ്യപത്രത്തിന്‍റെ ഡിജിറ്റൽ പതിപ്പ്‌ അപ്‌ലോഡുചെയ്യണം.

എയ്ഡഡ് കോളേജുകളിൽ കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിൽ പ്രവേശനം തേടുന്നവരും ഓൺലൈനിൽ അപേക്ഷിക്കണം. ഈ സീറ്റുകളിലേക്ക് ഓരോ സമുദായത്തിലെയും അപേക്ഷകരിൽനിന്ന് മെറിറ്റ് അടിസ്ഥാനത്തിലുള്ള അലോട്ട്മെൻറ് സർവകലാശാല നേരിട്ട് നടത്തും. ഈ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ റവന്യൂ അധികൃതരുടെ കമ്യൂണിറ്റി സർട്ടിഫിക്കറ്റിന്‍റെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡുചെയ്യണം.

പ്രോസ്പെക്ടസിൽ നിർദേശിച്ച സാക്ഷ്യപത്രങ്ങളുടെ അസൽ, പ്രവേശനസമയത്ത് അതത് കോളേജ് പ്രിൻസിപ്പൽ മുൻപാകെ ഹാജരാക്കണം.

Related Posts

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്
Kerala

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

October 3, 2026
25
ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
Kerala

ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

October 3, 2026
309
ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും
Business

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
57
കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ
Kerala

കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ

October 3, 2026
136
ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്
Kerala

ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്

October 3, 2026
32
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

October 3, 2026
128
Next Post
അടുത്ത റാപ്പ് ‘പത്ത് തല’, നായകന്‍ രാവണന്‍, അതൊരു ‘പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റായിരിക്കും’: വേടന്‍

അടുത്ത റാപ്പ് 'പത്ത് തല', നായകന്‍ രാവണന്‍, അതൊരു 'പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റായിരിക്കും': വേടന്‍

Recent News

രാജ്യത്തെ പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി; ‘സത്യാഗ്രഹ’ വെബ്സൈറ്റ് പുറത്തിറക്കി

രാജ്യത്തെ പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി; ‘സത്യാഗ്രഹ’ വെബ്സൈറ്റ് പുറത്തിറക്കി

October 3, 2026
0
ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ

ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ

October 3, 2026
0
ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ ശ്രമം; സ്ഥിരീകരിച്ച് യുഎഇ

ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ ശ്രമം; സ്ഥിരീകരിച്ച് യുഎഇ

October 3, 2026
0
പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം

പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം

October 3, 2026
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025