• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘കനത്ത മഴയുളള സ്ഥലങ്ങളിൽ ജാഗ്രതയുണ്ടാകും, 2018ലെ ദൃശ്യങ്ങൾ ഷെയർ ചെയ്യരുത്’; മന്ത്രി കെ രാജൻ

cntv team by cntv team
May 24, 2025
in Kerala, UPDATES
A A
‘കനത്ത മഴയുളള സ്ഥലങ്ങളിൽ ജാഗ്രതയുണ്ടാകും, 2018ലെ ദൃശ്യങ്ങൾ ഷെയർ ചെയ്യരുത്’; മന്ത്രി കെ രാജൻ
0
SHARES
49
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ: മഴക്കാലത്തുണ്ടായേക്കാവുന്ന അപകടങ്ങളെ നേരിടാൻ സർക്കാരും സർക്കാർ സംവിധാനങ്ങളും പൂർണ സജ്ജമെന്ന് മന്ത്രി കെ രാജൻ. കാലവർഷത്തെ ജാഗ്രതയോടെയാണ്‌ സമീപിക്കുന്നതെന്നും തദ്ദേശ സ്വയംഭരണ തലത്തിൽ തന്നെയുള്ള ഒരു ഡിസാസ്റ്റർ പ്ലാൻ ആണ് ഇത്തവണ തയ്യാറാക്കുന്നതെന്നും മന്ത്രി റിപ്പോർട്ടറിനോട് പറഞ്ഞു.എല്ലാ മുൻകരുതലുകളും എടുത്തുകഴിഞ്ഞുവെന്നും ജനങ്ങൾക്ക് ഭീതി വേണ്ട എന്നും മന്ത്രി അറിയിച്ചു. കുറഞ്ഞത് മൂന്ന് തവണയെങ്കിലും കാലവർഷവുമായി ബന്ധപ്പെട്ട യോഗങ്ങൾ നടത്തി. ഭീതിയുണ്ടെങ്കിലും എന്തും നേരിടാൻ സംവിധാനങ്ങൾ തയ്യാറാണ്. മുൻകരുതലുകൾ എടുക്കാൻ ജില്ലാ അധികാരികളുമായും ബന്ധപ്പെട്ടിട്ടുണ്ട്.

ജില്ലാ കലക്ടർമാരുമായി നിരന്തരം ബന്ധപ്പട്ടുകൊണ്ടാണ് പ്രവർത്തനം. അതുകൊണ്ടുതന്നെ അനാവശ്യ ഭീതി വേണ്ടെന്നും മന്ത്രി അറിയിച്ചു.ഉരുൾപൊട്ടൽ സാധ്യതകൾ മുൻകൂട്ടി കണ്ടുകൊണ്ട് കനത്ത മഴ പെയ്യുന്ന സ്ഥലങ്ങളിൽ ജാഗ്രതയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. തദ്ദേശ സ്വയംഭരണ തലത്തിലുള്ള ഒരു ഡിസാസ്റ്റർ പ്ലാൻ ആണ് നിലവിൽ തയ്യാറാക്കിയിരിക്കുന്നത്. ജനങ്ങളിൽ അനാവശ്യ ഭീതി പടർത്തുന്ന തരത്തിൽ മുൻ വർഷങ്ങളിലെ വെള്ളപ്പൊക്കങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 9 ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷം അടുത്ത മണിക്കൂറുകളിൽ കേരള തീരം തൊട്ടേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.മഴ കനത്തതോടെ കോഴിക്കോട്, കണ്ണൂര്‍, കാസർകോട്, ഇടുക്കി ജില്ലകളിൽ ഈ മാസം 27 വരെ ക്വാറികളുടെ പ്രവർത്തനത്തിന് നിരോധനം ഏർപ്പെടുത്തി. കാസർകോട്, കണ്ണൂര്‍ ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാസർകോട് ബീച്ചിലും റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസ‍ഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ട്രക്കിങിന് നിരോധനം ഏർപ്പെടുത്തി. ഇടുക്കിയിൽ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ട്രക്കിംഗ് എന്നിവ നിരോധിച്ചു.വയനാട്ടിൽ പുഴകളിലും വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 7 മുതൽ ചൊവ്വാഴ്ച രാവിലെ ആറു വരെ ജില്ലയിൽ യാത്രാ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.

Related Posts

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ
UPDATES

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

September 20, 2026
9
കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി
UPDATES

കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

September 20, 2026
35
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു
UPDATES

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു

September 20, 2026
34
മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്
UPDATES

മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്

September 20, 2026
19
പേരൻ്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻഅൺ-എയ്ഡഡ് വിഭാഗം മാതൃക അധ്യാപികയായി സികെ.ധന്യ ടീച്ചര്‍
UPDATES

പേരൻ്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻഅൺ-എയ്ഡഡ് വിഭാഗം മാതൃക അധ്യാപികയായി സികെ.ധന്യ ടീച്ചര്‍

September 20, 2026
228
കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല
UPDATES

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

September 20, 2026
60
Next Post
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാൾ; പതിവുപോലെ ആഘോഷങ്ങളില്ല

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാൾ; പതിവുപോലെ ആഘോഷങ്ങളില്ല

Recent News

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

September 20, 2026
9
കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

September 20, 2026
35
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു

September 20, 2026
34
മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്

മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്

September 20, 2026
19
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025