ചങ്ങരംകുളം:സിപിഐ പൊന്നാനി മണ്ഡലം സമ്മേളനം 25, 26, 27 തിയതികളിൽ ചങ്ങരംകുളത്ത് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കൊടിമര-പതാക- ബാനർ ജാഥകൾ 25ന് വൈകിട്ട് 5ന് പൊതുസമ്മേളന നഗരിയായ കെ അസീസ് നഗർ ചങ്ങരംകുളം ഹൈവെ ജങ്ഷനിൽ തൃശൂർ റോഡിൽ സംഗമിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം വി കെ സുരേഷ് ബാബു കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്യും. 26ന് പകൽ 2 ന് ചങ്ങരംകുളം കെ കെ ബാലൻ നഗരിയായ എഫ്എൽജി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. പത്മപ്രഭപുരസ്കാരം നേടിയ ആലങ്കോട് ലീലാകൃഷ്ണനെ ചടങ്ങിൽ ആദരിക്കും. സംസ്ഥാന – ജില്ലാ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. 27ന് പ്രതിനിധി സമ്മേളനം തുടരും. മണ്ഡലത്തിലെ ഏഴ് ലോക്കൽ കമ്മിറ്റികളിൽ നിന്നായി 175 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സംഘാടക സമിതി ചെയർമാൻ പി രാജൻ, ട്രഷറർ പി പി ഹനീഫ, സംഘാടക സമിതി കൺവീനർ പി സുമേഷ്, സിപിഐ ആലങ്കോട് ലോക്കൽ സെക്രട്ടറി എം എ സുബ്രഹ്മണ്യൻ എന്നിവർ വാർത്താ സമ്മേനത്തിൽ പങ്കെടുത്തു.











