• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

17 വര്‍ഷത്തെ കിരീടവരള്‍ച്ച അവസാനിപ്പിച്ച് ടോട്ടന്‍ഹാം; യൂറോപ്പ ലീഗ് ഫൈനലിലും യുണൈറ്റഡിന് കണ്ണീര്‍

cntv team by cntv team
May 22, 2025
in Sports
A A
17 വര്‍ഷത്തെ കിരീടവരള്‍ച്ച അവസാനിപ്പിച്ച് ടോട്ടന്‍ഹാം; യൂറോപ്പ ലീഗ് ഫൈനലിലും യുണൈറ്റഡിന് കണ്ണീര്‍
0
SHARES
27
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബില്‍ബാവൊ (സ്പെയിന്‍): യൂറോപ്പാ ലീഗ് ഫുട്ബോള്‍ കിരീടം ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടന്‍ഹാമിന്. ഫൈനലില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ടോട്ടന്‍ഹാം 17 വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിച്ചത്. സ്പര്‍സിന്റെ മൂന്നാം യുവേഫ യൂറോപ്പ ലീഗ് കിരീടമാണിത്. ഇതോടെ അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗിനും ടോട്ടന്‍ഹാം യോഗ്യത നേടി.42-ാം മിനിറ്റില്‍ ബ്രെന്നാന്‍ ജോണ്‍സനാണ് സ്പര്‍സിന്റെ വിജയ ഗോള്‍ നേടിയത്. പെപ്പെ മാറ്റര്‍ സാര്‍ നല്‍കിയ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. യുണൈറ്റഡ് ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ജോണ്‍സണ്‍ പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു. യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഒനാന ഡൈവ് ചെയ്‌തെങ്കിലും പന്ത് കൈയില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.

ആദ്യ പകുതിയിലും രണ്ടാം പകുതിയിലും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നുപോലും യുണൈറ്റഡിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. 16 ഷോട്ടുകളാണ് യുണൈറ്റഡില്‍ നിന്നുണ്ടായത്.ഗോള്‍കീപ്പര്‍ വികാരിയോയുടെ മികച്ച പ്രകടനവും ടോട്ടന്‍ഹാമിനെ കാത്തു. 68-ാം മിനിറ്റില്‍ ഹോയ്‌ലന്‍ഡിന്റെ ഹെഡര്‍ ഗോള്‍ലൈനില്‍വെച്ച് രക്ഷിച്ച വാന്‍ഡെ വെനും തിളങ്ങി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനം തുടരുന്ന യുണൈറ്റഡിന് ഈ സീസണും നിരാശയുടേതായി. 20 തവണ പ്രമീയര്‍ ലീഗ് നേടിയിട്ടുള്ള മാഞ്ചെസ്റ്റര്‍ 16-ാം സ്ഥാനത്താണ്. 1974-നുശേഷം ചെമ്പടയുടെ ഏറ്റവും മോശം സീസണാണിത്. വിഖ്യാത പരിശീലകന്‍ അലക്സ് ഫേര്‍ഗൂസന്റെ പടിയിറങ്ങലിനുശേഷം നിലവാരത്തകര്‍ച്ച നേരിട്ടെങ്കിലും കഴിഞ്ഞ രണ്ടുസീസണുകളിലായി എഫ്എ കപ്പും ലീഗ് കപ്പും സ്വന്തമാക്കാന്‍ യുണൈറ്റഡിന് കഴിഞ്ഞിരുന്നു. യൂറോപ്പയില്‍ പരാജയമറിയാതെയാണ് യുണൈറ്റഡ് ഇത്തവണ ഫൈനലിലേക്ക് മുന്നേറിയത്. എന്നാല്‍, യൂറോപ്പ ഫൈനല്‍ അടക്കം സീസണില്‍ ഏറ്റുമുട്ടിയ നാലു കളികളിലും ടോട്ടനത്തോട് കീഴടങ്ങാനായിരുന്നു യുണൈറ്റഡിന്റെ വിധി.

Related Posts

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി
Sports

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി

September 17, 2026
17
ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

September 17, 2026
49
ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’
Sports

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’

September 16, 2026
14
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

September 16, 2026
53
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
29
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
20
Next Post
സ്വത്ത് വീതംവെപ്പ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് മകൻ അച്ഛന്റെ കാല് തല്ലിയൊടിച്ചു

സ്വത്ത് വീതംവെപ്പ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് മകൻ അച്ഛന്റെ കാല് തല്ലിയൊടിച്ചു

Recent News

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
131
വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

September 19, 2026
71
പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
210
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
30
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025