• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ആര്‍ഭാടജീവിതം നയിക്കാന്‍ ലഹരിവില്‍പന; 78.84 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

cntv team by cntv team
May 19, 2025
in Crime, Kerala
A A
ആര്‍ഭാടജീവിതം നയിക്കാന്‍ ലഹരിവില്‍പന; 78.84 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍
0
SHARES
40
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുന്ദമംഗലം (കോഴിക്കോട്): വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 78.84 ഗ്രാം എംഡിഎംഎയുമായി കാരന്തൂരില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. മലപ്പുറം വാഴയൂര്‍ സ്വദേശി മാടഞ്ചേരിയില്‍ മുഹമ്മദ് റാഫി (21), പൊക്കുന്ന് കിണാശ്ശേരി സ്വദേശി കോലഞ്ചിറയില്‍ മുഹമ്മദ് ഇബാന്‍ (22) എന്നിവരെയാണ് സിറ്റി നര്‍ക്കോട്ടിക് സെല്‍ അസി. കമ്മിഷണറുടെ അധികച്ചുമതലയുള്ള ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും കോഴിക്കോട് മെഡിക്കല്‍ കോളേജ് അസി. കമ്മിഷണര്‍ ഉമേഷിന്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസുംചേര്‍ന്ന് പിടികൂടിയത്.ബെംഗളൂരുവില്‍നിന്ന് കാറില്‍വരുകയായിരുന്ന ഇവരെ ഓവുങ്ങരയില്‍ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് കുന്ദമംഗലം എസ്‌ഐ എ. നിധിന്‍ അറസ്റ്റുചെയ്തു. കാറിന് പിന്‍വശത്തെ സീറ്റില്‍ ഇടതുവശത്ത് ഘടിപ്പിച്ച മാഗ്‌നറ്റിക് ബോക്‌സില്‍ പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ചനിലയിലായിരുന്നു രാസലഹരി. ഒരു ഫോണും പിടികൂടി.

ബെംഗളൂരുവില്‍നിന്ന് രാസലഹരി മൊത്തമായി കൊണ്ടുവന്ന് ജില്ലയിലെ പലഭാഗങ്ങളിലേക്കും എത്തിച്ചുകൊടുക്കുകയും ചില്ലറവില്‍പ്പന നടത്തുകയും ചെയ്യുന്ന ലഹരിമാഫിയാസംഘത്തിലെ മുഖ്യകണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.മെഡിക്കല്‍ കോളേജ്, കുന്ദമംഗലം, മാനാഞ്ചിറ, പാളയം എന്നിവിടങ്ങളിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കിടയിലും യുവജനങ്ങള്‍ക്കിടയിലും, മറുനാടന്‍തൊളിലാളികള്‍ക്കും മറ്റും വില്‍പ്പന നടത്തുകയും ഈ പണമുപയോഗിച്ച് ആര്‍ഭാടജീവിതം നയിച്ചുവരുകയുമായിരുന്നു പ്രതികളെന്ന് പോലീസ് പറഞ്ഞു.

മറ്റുസംസ്ഥാനങ്ങളില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് രാസലഹരി എത്തിക്കുന്നവരെപ്പറ്റി കൂടുതല്‍ വിവരങ്ങളും പോലീസിനുലഭിച്ചിട്ടുണ്ട്. ഡാന്‍സാഫ് എസ്‌ഐ മനോജ് എളയേടത്ത്, സുനോജ് കാരയില്‍, പി.കെ. സരുണ്‍കുമാര്‍, കുന്ദമംഗലം സ്റ്റേഷനിലെ എസ്‌ഐ ഹാഷിഷ്, എസിപിഒ വിജേഷ്, സിപിഒ ബിബിന്‍ പ്രകാശ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡുചെയ്തു.

Related Posts

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്
Kerala

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
53
സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം
Kerala

സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം

October 2, 2026
71
കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍
Crime

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

October 2, 2026
236
വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ
Kerala

വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ

October 2, 2026
9
മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു
Kerala

മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു

October 2, 2026
112
സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സ്വർണ്ണ വിലയിൽ വർദ്ധനവ്

October 2, 2026
164
Next Post
കോഴിക്കോട് തീപിടിത്തം; പൊലീസ് കേസെടുത്തു, എട്ടുകോടി രൂപയുടെ നഷ്ടമെന്ന് എഫ്ഐആർ

കോഴിക്കോട് തീപിടിത്തം; പൊലീസ് കേസെടുത്തു, എട്ടുകോടി രൂപയുടെ നഷ്ടമെന്ന് എഫ്ഐആർ

Recent News

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
205
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
21
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
53
ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി

October 2, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025