• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, December 26, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

നിർണായകമായി എല്ലിൻ കഷ്‌ണം; രേഷ്‌മ തിരോധാനക്കേസിൽ 15 വർഷങ്ങൾക്കുശേഷം പ്രതി പിടിയിൽ

cntv team by cntv team
May 17, 2025
in Crime, Kerala, UPDATES
A A
നിർണായകമായി എല്ലിൻ കഷ്‌ണം; രേഷ്‌മ തിരോധാനക്കേസിൽ 15 വർഷങ്ങൾക്കുശേഷം പ്രതി പിടിയിൽ
0
SHARES
634
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാസ‌ർകോട്: രാജപുരം എണ്ണപ്പാറ സർക്കാരി മൊയോലത്തെ ആദിവാസി പെൺകുട്ടിയായ എം സി രേഷ്‌മയുടെ (17) തിരോധാനക്കേസിൽ 15 വർഷങ്ങൾക്കുശേഷം പ്രതി പിടിയിൽ. പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസ് ആണ് അറസ്റ്റിലായത്. രേഷ്‌മയെ കൊലപ്പെടുത്തി പുഴയിൽ തള്ളിയതായി നേരത്തെ പ്രതി പൊലീസിന് മൊഴി നൽകിയെങ്കിലും മൃതദേഹം ലഭിക്കാത്തതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല.

ഇപ്പോൾ ഒരു എല്ലിന്റെ ഭാഗം ലഭിച്ചതിനെത്തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിൽ അത് രേഷ്‌മയുടെതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌ പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്.2010 ജൂൺ ആറിനാണ് ബളാംതോട് സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് പ്ളസ് ടു പഠനം കഴിഞ്ഞ് കാഞ്ഞങ്ങാട് നഗരത്തിൽ ടിടിസി പരിശീലനത്തിനെത്തിയ രേഷ്‌മയെ കാണാതാവുന്നത്. തുടർന്ന് രേഷ്‌മയുടെ പിതാവ് എം സി രാമൻ 2011 ജനുവരി 19ന് അമ്പലത്തറ പൊലീസിൽ പരാതി നൽകി.

പൊലീസ് അന്വേഷണം നടത്തിയെങ്കിലും രേഷ്‌മയെ കണ്ടെത്താനായില്ല. പാണത്തൂർ ബാപ്പുങ്കയം സ്വദേശിയായ ബിജു പൗലോസ് രേഷ്‌മയെ തട്ടിക്കൊണ്ടുപോയി, അപായപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കളുടെ പരാതി.2021ൽ ഹേബിയസ് കോർപ്പസ് ആയി ആദ്യ കേസ് ഫയൽ ചെയ്തു. എന്നാൽ കേസ് തൃ‌പ്‌തികരമല്ലെന്നും സിബിഐയ്ക്ക് വിടണമെന്നും കാട്ടി 2023ൽ രേഷ്‌മയുടെ കുടുംബം ഹൈക്കോടതിയിൽ വീണ്ടും കേസ് ഫയൽ ചെയ്തു. 2024 ഡിസംബർ ഒൻപതിന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അറസ്റ്റുണ്ടാകാനുള്ള സാദ്ധ്യത ഉയർന്നപ്പോഴെല്ലാം പ്രതി മുൻകൂർ ജാമ്യം തേടിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിനിടെ രേഷ്‌മയുടെ എല്ലിന്റെ ഭാഗം ലഭിച്ചത് കേസിൽ നിർണായക വഴിത്തിരിവായി.

Related Posts

‘ക്രിമിനലുകളായ നാട്ടുകാർ, ഇതാണോ പ്രബുദ്ധ കേരളം?’-സിദ്ധാർഥിനെ പിന്തുണച്ച് നടൻ ജിഷിൻ
Kerala

‘ക്രിമിനലുകളായ നാട്ടുകാർ, ഇതാണോ പ്രബുദ്ധ കേരളം?’-സിദ്ധാർഥിനെ പിന്തുണച്ച് നടൻ ജിഷിൻ

December 26, 2025
1
മുഖ്യമന്ത്രി- ഉണ്ണികൃഷ്ണൻ പോറ്റി ചിത്രം AI ആണ്, കോൺഗ്രസിൽ നിന്നുണ്ടായത് തരംതാഴ്ന്ന പ്രവർത്തനം: വി.ശിവൻകുട്ടി
Kerala

മുഖ്യമന്ത്രി- ഉണ്ണികൃഷ്ണൻ പോറ്റി ചിത്രം AI ആണ്, കോൺഗ്രസിൽ നിന്നുണ്ടായത് തരംതാഴ്ന്ന പ്രവർത്തനം: വി.ശിവൻകുട്ടി

December 26, 2025
31
മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്
Kerala

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്

December 26, 2025
95
സിനിമാ പ്രദർശനവും സംവാദവും ചങ്ങരംകുളം മാർസ് തിയേറ്ററിൽ ഞായറാഴ്ച നടക്കും
UPDATES

സിനിമാ പ്രദർശനവും സംവാദവും ചങ്ങരംകുളം മാർസ് തിയേറ്ററിൽ ഞായറാഴ്ച നടക്കും

December 26, 2025
24
പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന കരിങ്ങനാട് മിഠായി തെരുവ് സ്വദേശി മൊയ്തു നിര്യാതനായി
UPDATES

പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന കരിങ്ങനാട് മിഠായി തെരുവ് സ്വദേശി മൊയ്തു നിര്യാതനായി

December 26, 2025
140
വർണ്ണാഭമായി ചാലിശ്ശേരി എസ്.സി.യു.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം
UPDATES

വർണ്ണാഭമായി ചാലിശ്ശേരി എസ്.സി.യു.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം

December 26, 2025
8
Next Post
പാലക്കാട് കാട്ടാനയെ അവശനിലയിൽ കണ്ടെത്തി

പാലക്കാട് കാട്ടാനയെ അവശനിലയിൽ കണ്ടെത്തി

Recent News

‘ക്രിമിനലുകളായ നാട്ടുകാർ, ഇതാണോ പ്രബുദ്ധ കേരളം?’-സിദ്ധാർഥിനെ പിന്തുണച്ച് നടൻ ജിഷിൻ

‘ക്രിമിനലുകളായ നാട്ടുകാർ, ഇതാണോ പ്രബുദ്ധ കേരളം?’-സിദ്ധാർഥിനെ പിന്തുണച്ച് നടൻ ജിഷിൻ

December 26, 2025
1
‘ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്തോ’ ? വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പോസ്റ്റർ

‘ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്തോ’ ? വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പോസ്റ്റർ

December 26, 2025
0
സ്വര്‍ണവില രണ്ടും കല്‍പ്പിച്ച് മുന്നോട്ട്; വിലയില്‍ ഇന്നും വന്‍ വർധനവ്

സ്വര്‍ണവില രണ്ടും കല്‍പ്പിച്ച് മുന്നോട്ട്; വിലയില്‍ ഇന്നും വന്‍ വർധനവ്

December 26, 2025
0
ഇന്ത്യൻ സൈനികർക്ക് ഇനി ഇൻസ്റ്റാഗ്രാം ഉപയോഗിക്കാം; പക്ഷേ ലൈക്കും കമന്റും പാടില്ല

ഇന്ത്യൻ സൈനികർക്ക് ഇനി ഇൻസ്റ്റാഗ്രാം ഉപയോഗിക്കാം; പക്ഷേ ലൈക്കും കമന്റും പാടില്ല

December 26, 2025
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025