കൊച്ചി: കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ മികച്ച നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന്. ബറോസ് എന്ന ചിത്രത്തിലൂടെയാണീ നേട്ടം.ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് സമർപ്പണ പരിപാടിയായിരുന്നു ഇത്. ചലച്ചിത്ര നിർമ്മാതാവും ജേസി ഫൗണ്ടേഷന്റെ ചെയർമാനുമായ ജെ.ജെ കുറ്റിക്കാട്ടും ഭിന്നശേഷി വിഭാഗത്തിലെ സുന്ദരി പട്ടം കരസ്ഥമാക്കിയ അഫ്രിൻ ഫാത്തിമയും ചേർന്ന് പുരസ്കാരം സമർപ്പിച്ചു.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമ കണ്ട കുട്ടികളിൽ നിന്ന് തിരഞ്ഞെടുത്ത അഫ്രിൻ ഫാത്തിമ്മ അദ്ദേഹത്തിന് അവാർഡ് സമർപ്പിക്കുവാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചു.
കൊച്ചിയിൽ കാക്കനാട് വെച്ച് നടന്ന ചടങ്ങിൽ കമ്മറ്റി ഭാരവാഹികളായ ഇസ്മയിൽ കൊട്ടാരപ്പാട്ട്, ജോഷി എബ്രഹാം, ശ്രുതി എസ്. എന്നിവർ പങ്കെടുത്തു.











