• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കുട്ടികളുടെ ആധാർ; അഞ്ചുവയസ്സുവരെ ബയോമെട്രിക്‌സ് വേണ്ട, രണ്ടുതവണ പുതുക്കണം

cntv team by cntv team
May 17, 2025
in Kerala
A A
കുട്ടികളുടെ ആധാർ; അഞ്ചുവയസ്സുവരെ ബയോമെട്രിക്‌സ് വേണ്ട, രണ്ടുതവണ പുതുക്കണം
0
SHARES
113
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡൽ ഏജൻസിയായ കേരള സംസ്ഥാന ഐടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു. നവജാതശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാനാകും. അഞ്ചുവയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) വേണ്ടതില്ല.എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ജനന സർട്ടിഫിക്കറ്റ് ലഭിച്ച ഉടനെതന്നെ ആധാർ എൻറോൾമെന്റ് പൂർത്തീകരിക്കുന്നത് സർക്കാർസേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകാൻ ഭാവിയിൽ സഹായകമാകും. കുട്ടികളുടെ അഞ്ചാം വയസ്സിലും പതിനഞ്ചാം വയസ്സിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കണം.

അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ ഏഴു വയസ്സിനുള്ളിലും പതിനഞ്ചു വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ പതിനേഴുവയസ്സിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽസൗകര്യം ലഭ്യമാകുകയുള്ളൂ. അല്ലാത്തപക്ഷം നൂറുരൂപ ഈടാക്കും.

പുതുക്കൽ നടത്താത്ത ആധാർ കാർഡുകൾ അസാധുവാകും

സ്‌കോളർഷിപ്പ്, റേഷൻകാർഡിൽ പേരുചേർക്കൽ, സ്‌കൂൾ പ്രവേശനം, എൻട്രൻസ്/മത്സരപ്പരീക്ഷകൾ, ഡിജിലോക്കർ, പാൻകാർഡ് മുതലായവയ്ക്ക് ആധാർ വേണ്ടതുണ്ട്. ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ നിങ്ങളുടെ ആധാറിൽ മൊബൈൽനമ്പർ, ഇ-മെയിൽ എന്നിവ നൽകണം.അഞ്ചു വയസ്സുവരെ പേരുചേർക്കൽ, നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ, മൊബൈൽനമ്പർ, ഇ-മെയിൽ ഉൾപ്പെടുത്തൽ എന്നീ സേവനങ്ങൾ അക്ഷയകേന്ദ്രങ്ങൾ വഴിയും മറ്റ്‌ ആധാർകേന്ദ്രങ്ങൾ വഴിയും ലഭിക്കും.

ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും സിറ്റിസൺ കോൾ സെന്റർ: 0471-2335523. ഐടി മിഷൻ(ആധാർ സെക്ഷൻ): 0471-2525442

.

Related Posts

കൃഷിയിടത്തിൽ അടിമ വേല; രണ്ട് മലയാളികൾ അടക്കം 18 പേരെ കർണാടക പൊലീസ് മോചിപ്പിച്ചു
Kerala

കൃഷിയിടത്തിൽ അടിമ വേല; രണ്ട് മലയാളികൾ അടക്കം 18 പേരെ കർണാടക പൊലീസ് മോചിപ്പിച്ചു

April 18, 2026
196
ശമ്പളത്തില്‍ വലിയ മാറ്റം വരും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത! ക്ഷാമബത്ത 2% വർധിപ്പിച്ചു
Kerala

ശമ്പളത്തില്‍ വലിയ മാറ്റം വരും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത! ക്ഷാമബത്ത 2% വർധിപ്പിച്ചു

April 18, 2026
164
സുഹൃത്തിനെ തലയ്ക്കടിച്ചുവീഴ്ത്തി, ഓടി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചു
Crime

സുഹൃത്തിനെ തലയ്ക്കടിച്ചുവീഴ്ത്തി, ഓടി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചു

April 18, 2026
280
മത്സ്യബന്ധന ബോട്ടിൽ വച്ച് ശ്വാസതടസം; എഞ്ചിൻറൂമിൽ കുഴഞ്ഞുവീണ തൊഴിലാളികളിൽ ഒരാൾ മരിച്ചു
Kerala

മത്സ്യബന്ധന ബോട്ടിൽ വച്ച് ശ്വാസതടസം; എഞ്ചിൻറൂമിൽ കുഴഞ്ഞുവീണ തൊഴിലാളികളിൽ ഒരാൾ മരിച്ചു

April 18, 2026
163
‘എനിക്ക് സംശയമൊന്നുമില്ല, വിള്ളല്‍ ഇല്ല’; ടൗണ്‍ഷിപ്പിലെ വീടിന്റെ മേല്‍ക്കൂരയിലെ പാടുകള്‍ മായിച്ച് മന്ത്രി
Kerala

‘എനിക്ക് സംശയമൊന്നുമില്ല, വിള്ളല്‍ ഇല്ല’; ടൗണ്‍ഷിപ്പിലെ വീടിന്റെ മേല്‍ക്കൂരയിലെ പാടുകള്‍ മായിച്ച് മന്ത്രി

April 18, 2026
283
‘കാഴ്ചയില്ലാത്ത ഭർത്താവിന് തുണയാകാൻ ഒപ്പം പോയി’; അന്ത്യയാത്രയിലും ഒരുമിച്ച് അബ്ദുൽ മജീദും റുഖിയയും
Kerala

‘കാഴ്ചയില്ലാത്ത ഭർത്താവിന് തുണയാകാൻ ഒപ്പം പോയി’; അന്ത്യയാത്രയിലും ഒരുമിച്ച് അബ്ദുൽ മജീദും റുഖിയയും

April 18, 2026
519
Next Post
കേസ് ഒതുക്കി തീർക്കാൻ ആവശ്യപ്പെട്ടത് 2 കോടി രൂപ; രണ്ട് ഇ ഡി ഏജന്റുമാർ വിജിലൻസ് പിടിയിൽ

കേസ് ഒതുക്കി തീർക്കാൻ ആവശ്യപ്പെട്ടത് 2 കോടി രൂപ; രണ്ട് ഇ ഡി ഏജന്റുമാർ വിജിലൻസ് പിടിയിൽ

Recent News

മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപം വയോധികയെ പുലി കടിച്ചുകൊന്നു

മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപം വയോധികയെ പുലി കടിച്ചുകൊന്നു

April 19, 2026
76
സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

April 19, 2026
916
പെരുമ്പടപ്പില്‍ വോട്ടെടുപ്പ് ദിവസം യുവാവിനെയും മാതാവിനെയും അക്രമിച്ച് ഗുരുതമായി പരിക്കേല്‍പിച്ച സംഭവം.ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ പിടിയില്‍’കൊലപാതകശ്രമത്തിന് കേസ്

പെരുമ്പടപ്പില്‍ വോട്ടെടുപ്പ് ദിവസം യുവാവിനെയും മാതാവിനെയും അക്രമിച്ച് ഗുരുതമായി പരിക്കേല്‍പിച്ച സംഭവം.ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ പിടിയില്‍’കൊലപാതകശ്രമത്തിന് കേസ്

April 19, 2026
200
പാളയത്തെ പെട്രോള്‍ പമ്പില്‍ നിന്ന് പണം കവര്‍ന്ന് ഓട്ടോയില്‍ കടന്നു; മലപ്പുറം സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

പാളയത്തെ പെട്രോള്‍ പമ്പില്‍ നിന്ന് പണം കവര്‍ന്ന് ഓട്ടോയില്‍ കടന്നു; മലപ്പുറം സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

April 19, 2026
172
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025