ADVERTISEMENT
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 11, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
ADVERTISEMENT
Home Crime

കേസ് ഒതുക്കി തീർക്കാൻ ആവശ്യപ്പെട്ടത് 2 കോടി രൂപ; രണ്ട് ഇ ഡി ഏജന്റുമാർ വിജിലൻസ് പിടിയിൽ

cntv team by cntv team
May 17, 2025
in Crime, Kerala
A A
കേസ് ഒതുക്കി തീർക്കാൻ ആവശ്യപ്പെട്ടത് 2 കോടി രൂപ; രണ്ട് ഇ ഡി ഏജന്റുമാർ വിജിലൻസ് പിടിയിൽ
0
SHARES
151
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇ.ഡി കേസ് ഒഴിവാക്കുന്നതിന് 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ഇ.ഡി ഏജന്റുമാർ വിജിലൻസ് പിടിയിൽ. എറണാകുളം തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ് എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്. 2,00,000 രൂപ കൈക്കൂലി വാങ്ങവേയാണ് ഇരുവരും കുടുങ്ങിയത്.

ADVERTISEMENT

കൊട്ടാരക്കര സ്വദേശിയും കശുവണ്ടി വ്യവസായിയുമായ പരാതിക്കാരന്, കശുവണ്ടി വ്യവസായ സ്ഥാപനത്തിന് ടേണോവർ കൂടുതലാണെന്നും, കണക്കുകളിൽ വ്യാജ രേഖകൾ കാണിച്ച് പണം കൂടുതലും വിദേശത്താണ് ഉപയോഗിക്കുന്നത് എന്നും മറ്റും കാണിച്ച് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ നിന്നും 2024-ൽ ഒരു സമൻസ് ലഭിച്ചിരുന്നു. അത് പ്രകാരം കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരായ പരാതിക്കാരനോട് വളരെ വർഷങ്ങൾക്ക് മുമ്പ് നടത്തിയ ബിസിനസുകളുടെ രേഖകളും കണക്കുകളും ഹാജരാക്കാൻ ആവശ്യപ്പെടുകയും, അല്ലാത്ത പക്ഷം കേസെടുക്കുമെന്നും മറ്റും പറഞ്ഞിരുന്നു. തുടർന്ന് ഇ.ഡി ഓഫീസിലെ ഏജന്റാണെന്ന് പറഞ്ഞ് വിൽസൺ പരാതിക്കാരനെ പല പ്രാവശ്യം ഫോണിൽ വിളിക്കുകയും, നേരിൽ കാണുകയും ചെയ്യുകയും, കേസിൽ നിന്ന് ഒഴിവാക്കുന്നതിന് രണ്ട് കോടി രൂപ ഇ.ഡി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു എന്നും മറ്റും പറയുകയും ചെയ്തു.

ഇ.ഡി ഓഫീസുമായുള്ള തന്റെ ബന്ധം തെളിയിക്കുന്നതിലേക്ക് ഓഫീസിൽ നിന്നും വീണ്ടും സമൻസ് അയപ്പിക്കാമെന്ന് ഏജന്റായ വിൽസൺ പരാതിക്കാരനോട് പറയുകയും, 14 ന് വീണ്ടും പരാതിക്കാരന് സമൻസ് ലഭിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഏജന്റായ വിൽസൺ പരാതിക്കാരനെ ഇ.ഡി ഓഫീസിനടുത്തുള്ള റോഡിൽ വച്ച് കാണുകയും, കേസ് സെറ്റിൽ ചെയ്യുന്നതിന് 50 ലക്ഷം രൂപ വീതം 4 തവണകളായി 2 കോടി രൂപ ആക്സിസ് ബാങ്കിന്റെ മുംബൈയിലുള്ള അക്കൗണ്ടിൽ ഇട്ട് നൽകണമെന്നും കൂടാതെ 2 ലക്ഷം രൂപ പണമായി നേരിട്ട് വിൽസനെ ഏൽപ്പിക്കണമെന്നും, 50,000/- രൂപ കൂടി അധികമായി അക്കൗണ്ടിൽ ഇട്ട് നൽകണമെന്നും പറയുകയും, അക്കൗണ്ട് നമ്പർ പരാതിക്കാരന് കൊടുക്കുകയും ചെയ്തു.

Advertisement. Scroll to continue reading.
Advertisement. Scroll to continue reading.
Advertisement. Scroll to continue reading.
ADVERTISEMENT
ADVERTISEMENT

കൈക്കൂലി നൽകി കാര്യം സാധിക്കുന്നതിന് താല്പര്യമില്ലാതിരുന്ന പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്നലെ (15.05.2025) വൈകിട്ട് 03.30 മണിക്ക് പനമ്പള്ളിനഗറിൽ വച്ച് പരാതിക്കാരനിൽ നിന്നും 2,00,000/- രൂപ കൈക്കൂലി വാങ്ങവേ ഇ.ഡി ഏജന്റായ വിൽസണെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. തുടർന്ന് പ്രതി വിൽസണെ ചോദ്യം ചെയ്തതിൽ മറ്റൊരു പ്രതിയായ രാജസ്ഥാൻ സ്വദേശി മുരളി മുകേഷിന്റെ പങ്ക് വെളിവാകുകയും, മുരളി മുകേഷിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ , 8592900900 എന്ന നമ്പരിലോ, വാട്സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ്സ് അറിയിച്ചു.

ADVERTISEMENT

Related Posts

സംസ്ഥാനത്ത് മഴയ്ക്ക് ശമനം; ഇന്ന് പ്രത്യേക മുന്നറിയിപ്പുകളില്ല
Kerala

സംസ്ഥാനത്ത് മഴയ്ക്ക് ശമനം; ഇന്ന് പ്രത്യേക മുന്നറിയിപ്പുകളില്ല

August 11, 2025
0
ബലാത്സംഗ കേസ്; റാപ്പർ വേടനായി ലുക്ക്‌ ഔട്ട്‌ സർക്കുലർ
Kerala

ബലാത്സംഗ കേസ്; റാപ്പർ വേടനായി ലുക്ക്‌ ഔട്ട്‌ സർക്കുലർ

August 11, 2025
0
സെബാസ്റ്റ്യന്റെ വീട്ടിലെ മൂടിയ കിണർ തുറന്ന് തെളിവെടുപ്പ് നടത്താൻ അന്വേഷണ സംഘം തയ്യാറെടുപ്പ് ആരംഭിച്ചു
Crime

സെബാസ്റ്റ്യന്റെ വീട്ടിലെ മൂടിയ കിണർ തുറന്ന് തെളിവെടുപ്പ് നടത്താൻ അന്വേഷണ സംഘം തയ്യാറെടുപ്പ് ആരംഭിച്ചു

August 11, 2025
19
തൃശൂർ പൂങ്കുന്നത്ത്ഫ്ലാ റ്റിൽ ഒമ്പത് പേരുടെ പേരിൽ കള്ളവോട്ട് ചേർത്തെന്ന് പരാതി
Kerala

തൃശൂർ പൂങ്കുന്നത്ത്ഫ്ലാ റ്റിൽ ഒമ്പത് പേരുടെ പേരിൽ കള്ളവോട്ട് ചേർത്തെന്ന് പരാതി

August 11, 2025
21
നിമിഷ പ്രിയ വധശിക്ഷ നീട്ടിവെച്ചത്: ക്രെഡിറ്റ് ആവശ്യമില്ലെന്ന് കാന്തപുരം, ‘കടമ മാത്രമാണ് നിർവഹിച്ചത്’
Kerala

നിമിഷ പ്രിയ വധശിക്ഷ നീട്ടിവെച്ചത്: ക്രെഡിറ്റ് ആവശ്യമില്ലെന്ന് കാന്തപുരം, ‘കടമ മാത്രമാണ് നിർവഹിച്ചത്’

August 11, 2025
22
പാമ്പുകടി മരണങ്ങൾ നാലിലൊന്നായി കുറഞ്ഞു; വനംവകുപ്പ് പുതുക്കിയ കണക്കുകൾ പുറത്തുവിട്ടു
Kerala

പാമ്പുകടി മരണങ്ങൾ നാലിലൊന്നായി കുറഞ്ഞു; വനംവകുപ്പ് പുതുക്കിയ കണക്കുകൾ പുറത്തുവിട്ടു

August 11, 2025
30
Next Post
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 4 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 4 ജില്ലകളിൽ യെല്ലോ അലർട്ട്

Recent News

സംസ്ഥാനത്ത് മഴയ്ക്ക് ശമനം; ഇന്ന് പ്രത്യേക മുന്നറിയിപ്പുകളില്ല

സംസ്ഥാനത്ത് മഴയ്ക്ക് ശമനം; ഇന്ന് പ്രത്യേക മുന്നറിയിപ്പുകളില്ല

August 11, 2025
0
ബലാത്സംഗ കേസ്; റാപ്പർ വേടനായി ലുക്ക്‌ ഔട്ട്‌ സർക്കുലർ

ബലാത്സംഗ കേസ്; റാപ്പർ വേടനായി ലുക്ക്‌ ഔട്ട്‌ സർക്കുലർ

August 11, 2025
0
സെബാസ്റ്റ്യന്റെ വീട്ടിലെ മൂടിയ കിണർ തുറന്ന് തെളിവെടുപ്പ് നടത്താൻ അന്വേഷണ സംഘം തയ്യാറെടുപ്പ് ആരംഭിച്ചു

സെബാസ്റ്റ്യന്റെ വീട്ടിലെ മൂടിയ കിണർ തുറന്ന് തെളിവെടുപ്പ് നടത്താൻ അന്വേഷണ സംഘം തയ്യാറെടുപ്പ് ആരംഭിച്ചു

August 11, 2025
19
തൃശൂർ പൂങ്കുന്നത്ത്ഫ്ലാ റ്റിൽ ഒമ്പത് പേരുടെ പേരിൽ കള്ളവോട്ട് ചേർത്തെന്ന് പരാതി

തൃശൂർ പൂങ്കുന്നത്ത്ഫ്ലാ റ്റിൽ ഒമ്പത് പേരുടെ പേരിൽ കള്ളവോട്ട് ചേർത്തെന്ന് പരാതി

August 11, 2025
21
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025