• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘നീതി ലഭിച്ചു, ബെയ്‌ലിന് ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കും; ഇനി ആർക്കും ഇതുപോലെയുണ്ടാകരുത്’

cntv team by cntv team
May 16, 2025
in Kerala
A A
‘നീതി ലഭിച്ചു, ബെയ്‌ലിന് ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കും; ഇനി ആർക്കും ഇതുപോലെയുണ്ടാകരുത്’
0
SHARES
135
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം നൽകരുതെന്ന അപേക്ഷയുമായി മർദ്ദനത്തിനിരയായ യുവ അഭിഭാഷക ശ്യാമിലി. കോടതി ജാമ്യം നൽകിയാൽ ബെയ്‌ലിൻ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവുകൾ നശിപ്പിക്കുമെന്നും അവർ പറഞ്ഞു. ഇന്നലെ രാത്രിയോടെയാണ് ഒളിവിലായിരുന്നു ബെയ്‌ലിനെ പൊലീസ് സാഹസികമായി പിടികൂടിയത്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.’നീതി ലഭിച്ചുവെന്നാണ് എന്റെ പൂർണവിശ്വാസം. ബെയ്‌ലിന് ജാമ്യം കൊടുക്കരുത്. അങ്ങനെ ചെയ്താൽ കേസിലെ സാക്ഷികളെ തീർച്ചയായും സ്വാധീനിക്കുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്യും. ഓഫീസിലെ എത്ര പേർ എനിക്കുവേണ്ടി സാക്ഷി പറയും എന്ന കാര്യത്തിൽ വ്യക്തതയില്ല. തെളിവ് എന്റെ മുഖത്തുണ്ട്. ബാർ അസോസിയേഷന്റെ ഒരു പ്രതിനിധികളും പിന്നീട് വിളിച്ചിട്ടില്ല. ജനറൽ ബോഡിയിൽ എടുത്ത തീരുമാനം എന്താണെന്ന് അറിയില്ല.ഈ വിഷയം രാഷ്ട്രീയവൽക്കരിക്കേണ്ട ആവശ്യമില്ല. കാരണം എല്ലാ രാഷ്ട്രീയപ്രവർത്തകരും എനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. കോടതിയിലെ ചില അഭിഭാഷകർ പ്രതിക്കായി സംസാരിക്കുന്നുണ്ട്. അത് സ്വാഭാവികമാണ്. എന്നെ മർദ്ദിച്ചെന്ന് ബെയ്ലിൻ ദാസ് സമ്മതിച്ചുകഴിഞ്ഞു. ഇനി ഇത്തരത്തിൽ ഒരാൾക്കു പോലും അനുഭവമുണ്ടാകരുത്. ആർക്കും ആരെയും കൈനീട്ടി അടിക്കാനോ ഉപദ്രവിക്കാനോ അവകാശമില്ല’- ശ്യാമിലി പ്രതികരിച്ചു.ചൊവ്വാഴ്ചയാണ് ശ്യാമിലിയെ ബെയ്‌ലിൻ ക്രൂരമായി മർദ്ദിച്ചത്. സംഭവം വഷളായതോടെ ബെയ്‌ലിൻ ഒളിവിൽ പോകുകയായിരുന്നു. പ്രതിയെ പിടികൂടാനായി പൊലീസ് വലിയ സമ്മർദ്ദത്തിലായിരുന്നു. ബെയ്‌ലിന്‍ ദാസിന്റെ ഭാര്യയോട് ഇന്നലെ സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകന്റെ ബന്ധുക്കളുടെ മൊബൈല്‍ ഫോണുകളും പരിശോധിച്ചിരുന്നു.ബെയ്‌ലിന്‍ രക്ഷപ്പെടുന്നത് ഒഴിവാക്കാനായി ഇയാളുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകളില്‍ പൊലീസ് നിരന്തരം പരിശോധന നടത്തുകയും ഒന്നിലധികം തവണ നേരിട്ടെത്തുകയും ചെയ്തിരുന്നു. വലിയ അന്വേഷണങ്ങള്‍ക്ക് ശേഷം സംഭവത്തിന്റെ മൂന്നാം ദിവസമാണ് ബെയ്‌ലിന്‍ ദാസിനെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരിക്കുന്നത്.പ്രതി സംസ്ഥാനം വിട്ട് പോകാതിരിക്കാന്‍ സംസ്ഥാന വ്യാപകമായി അലര്‍ട്ട് നല്‍കിയിരുന്നു.

Related Posts

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ
Crime

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

September 30, 2026
172
എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ
Kerala

എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

September 30, 2026
102
ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ
Kerala

ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ

September 30, 2026
73
550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
Kerala

550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 30, 2026
8
ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി
Kerala

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി

September 30, 2026
10
കൊല്ലം സുധിയുടെ വാഹനാപകട മരണം; കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി
Kerala

കൊല്ലം സുധിയുടെ വാഹനാപകട മരണം; കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

September 30, 2026
440
Next Post
60000 രൂപയുടെ ഐ ഫോൺ മോഷ്ടിച്ച് 2000 രൂപക്ക് വിറ്റു, കള്ളന്മാരും ഫോൺ വാങ്ങിയ കടയുടമയും അറസ്റ്റിൽ

60000 രൂപയുടെ ഐ ഫോൺ മോഷ്ടിച്ച് 2000 രൂപക്ക് വിറ്റു, കള്ളന്മാരും ഫോൺ വാങ്ങിയ കടയുടമയും അറസ്റ്റിൽ

Recent News

തിരുവനന്തപുരത്തെ സംഘര്‍ഷം:പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

തിരുവനന്തപുരത്തെ സംഘര്‍ഷം:പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

October 1, 2026
11
മാരാർജി ഭവന് നേരെയുണ്ടായ ആക്രമണം: സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി

മാരാർജി ഭവന് നേരെയുണ്ടായ ആക്രമണം: സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി

October 1, 2026
10
മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച; മന്ത്രി കയറിയ ഓട്ടോയും തടഞ്ഞു, പിന്നാലെ നടന്നുപോയി

മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച; മന്ത്രി കയറിയ ഓട്ടോയും തടഞ്ഞു, പിന്നാലെ നടന്നുപോയി

October 1, 2026
29
കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ചത് പ്രതിഷേധാർഹം; പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് ശരിയായ രീതിയല്ല: മുഖ്യമന്ത്രി

കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ചത് പ്രതിഷേധാർഹം; പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് ശരിയായ രീതിയല്ല: മുഖ്യമന്ത്രി

October 1, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025