എടപ്പാള്‍ നടുവട്ടത്ത് ബേക്കറിക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി.ബുധനാഴ്ച വൈകിയിട്ട് ആറ് മണിയോടെയാണ് സംഭവം.സംസ്ഥാന പാതയില്‍ നടുവട്ടം സെന്ററില്‍ തൃശ്ശൂര്‍ റോഡിലെ സ്വകാര്യ കെട്ടിടത്തിലെബൈക്കറിയാണ് കത്തിയത്.ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഏറെ നേരത്തെപരിശ്രമത്തിന് ശേഷമാണ് തീ അണച്ചത്.തീ അണക്കാന്‍ കഴിഞ്ഞതിനാല്‍ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളില്‍ തീ പടരുന്നത് തടയാനായത് വലിയ അപകടങ്ങള്‍ ഒഴിവാക്കി.ബേക്കറിയിലെസാധന സാമഗ്രികള്‍ മുഴുവനായി കത്തി നശിച്ചു.ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് വിവരം.പൊരിക്കടികള്‍ നിര്‍മിക്കാനുപയോഗിക്കുന്ന സ്റ്റൗവില്‍ നിന്നാണ് തീപിടുത്തതിന് കാരണമെന്നാണ് നിഗമനം







