ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ താത്കാലികമായി നിർത്തിവച്ച ഐപിഎൽ 2025 സീസൺ മെയ് 17 ന് പുനഃരാരംഭിക്കുകയാണ്. ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും.
അതേസമയം, ഐപിഎൽ തിരിച്ചുവരുമ്പോൾ കശ്മീരിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളെത്തുടർന്ന് ദുഃഖിതരായ കുടുംബങ്ങളുടെ വികാരങ്ങളെ മാനിച്ച് മത്സരങ്ങളിൽ ശാന്തമായ അന്തരീക്ഷം നിലനിർത്തണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ അഭിപ്രായപ്പെട്ടു.
അതേ സമയം കഴിഞ്ഞ ദിവസമാണ് ബിസിസിഐ പുതുക്കിയ ഐപിഎൽ ഷെഡ്യൂൾ പുറത്തിറക്കിയത്. ആറ് വേദികളിലായി ആകെ 17 മത്സരങ്ങളാണ് നടക്കാനുള്ളത്. ജൂൺ 3 നാണ് ഫൈനൽ തീരുമാനിച്ചിട്ടുള്ളത്. ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ആറ് ടീമുകളാണ് പ്ലേ ഓഫ് ലക്ഷ്യമിട്ടുള്ള പോരാട്ടത്തിൽ മുന്നിലുള്ളത്.