ചങ്ങരംകുളം :മൂക്കുതല നായർ സമാജം കുടുംബസംഗമം നടത്തി.സിആർപിഎഫ് ൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന വി. ചന്ദ്രൻ നായർ പതാകഉയർത്തി.
കുടുംബ സംഗമം സമാജം രക്ഷാധികാരി കെ. ഉക്കണ്ടൻ നായർ ഉത്ഘാടനം ചെയ്തു.
പ്രസിഡന്റ് ടികെ. രാജൻ അധ്യക്ഷൻ ആയിരുന്നു.
കെപിഎസ്. ഉണ്ണി, വി. ചന്ദ്രൻ നായർ, സെക്രട്ടറി അനിൽ, കെപി. ശലഭ, ട്രഷറർ ഭാഗ്യവതി പ്രസംഗിച്ചു.
വിവിധ കലാപരിപാടികളും അരങ്ങേറി.
മുതിർന്ന അംഗങ്ങളായ മാധവൻ നമ്പ്യാർ, ഉണ്ണികൃഷ്ണൻ നായർ പുത്തില്ലത്ത്, അഡ്വ. രാജഗോപാല മേനോൻ, ഉക്കണ്ടൻ നായർ, താഴത്തെതിൽ അമ്മാളു അമ്മ എന്നിവരെ ആദരിച്ചു.