ചങ്ങരംകുളം:ഒതളൂർ 13ാം വാർഡ് കുടുംബശ്രീ 27ാം വാർഷികം ആഘോഷിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് കെവി ഷെഹീര്‍ ഉദ്ഘാടനം ചെയ്തു.സിഡിഎസ് മെമ്പർ സുരഭി സ്വാഗതം പറഞ്ഞു.സുജിത സുനിൽ അധ്യക്ഷത വഹിച്ചു. മുൻ എഡിഎസ് പ്രസിഡൻ്റ് തങ്കയെ ചടങ്ങില്‍ ആദരിച്ചു.സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായി സികെ പ്രകാശൻ,ഷഹന നാസർ, മെമ്പർ ആസിയാ ഇബ്രാഹിം,സിഡിഎസ് പ്രസിഡൻ്റ് ഷമീന,ഉമ്മർ,വൈസ് പ്രസിഡൻ്റ് സുമിത്ര എക്സിക്യൂട്ടിവ് അംഗങ്ങളായ നളിനി,അജിത, ബിന്ദു ഗീത,ഷാജിത,പ്രിയ,അബ്ദുറഹിമാൻ തുടങ്ങിയവര്‍ ആശംസകൾ നേർന്നു. കുടുംബശ്രി പ്രവർത്തകരുടെ വിവിധ കലാപരിപാടികളോടെ വാർഷികാഘോഷം സമാപിച്ചു









