തൃശൂർ: അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കളെ കുന്നംകുളം പൊലീസ് പിടികൂടി. കാട്ടകമ്പാലിൽ നിന്നാണ് ഇവര് അറസ്റ്റിലായത്.
മലപ്പുറം വട്ടംകുളം ശുഖപുരം സ്വദേശികളായ ശിവദാസ് (29), അഭിഷേക് (23) എന്നിവരെയാണ് കുന്നംകുളം സബ് ഇൻസ്പെക്ടർ ഡി. വൈശാഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഘത്തിലെ ഒരാളായ മണാലി റാഷിദ് ഓടി രക്ഷപ്പെട്ടു. കാട്ടകമ്പാൽ പൂരത്തിന്റെ ഭാഗമായി വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.