• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കെഎസ്ആര്‍ടിസി അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു; 3.68 കോടി നഷ്ടപരിഹാരം അനുവദിച്ച് ഹൈക്കോടതി

cntv team by cntv team
May 9, 2025
in Kerala
A A
കെഎസ്ആര്‍ടിസി അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു; 3.68 കോടി നഷ്ടപരിഹാരം അനുവദിച്ച് ഹൈക്കോടതി
0
SHARES
278
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ട : കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ് ദമ്പതികള്‍ സഞ്ചരിച്ച കാറിലിടിച്ചുണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിക്കുകയും ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ 3.68 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. നേരത്തെ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണല്‍ പുറപ്പെടുവിച്ച വിധി അംഗീകരിച്ച ഹൈക്കോടതി പൊലീസ് തയാറാക്കിയ കുറ്റപത്രം തള്ളി.2016 മാര്‍ച്ച് 27ന് രാവിലെ 9.20ന് എം.സി റോഡില്‍ പന്തളം ചിത്ര ആശുപത്രിക്കു സമീപം നെടുമങ്ങാട് – പാലക്കാട് സൂപ്പര്‍ഫാസ്റ്റ് ബസ് കാറില്‍ ഇടിച്ചു ചെങ്ങന്നൂര്‍ പെണ്ണുക്കര മണ്ണില്‍ പ്രദീപ് (41) മരിക്കുകയും ഭാര്യ സോണി പ്രദീപിന് (34) ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എതിര്‍ദിശയില്‍ വന്ന കാറില്‍ അമിതവേഗത്തിലെത്തിയ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ബസിന്റെ അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടകാരണമെന്ന് കോടതി വ്യക്തമാക്കി.കെ.എസ്.ആര്‍.ടി.സിയും ഇന്‍ഷ്വറന്‍സ് കമ്പനിയും നഷ്ടപരിഹാരം നല്‍കണമെന്നു വിധിക്കുകയായിരുന്നു. ട്രിബ്യൂണല്‍ അനുവദിച്ച നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിക്കാനായി ഹൈക്കോടതിയെ പ്രദീപിന്റെ കുടുംബം സമീപിച്ചു. അധിക തുക നഷ്ടപരിഹാരമായി നല്‍കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. സോണിക്കുണ്ടായ പരിക്കുമായി ബന്ധപ്പെട്ട് അനുവദിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്നും ഹൈക്കോടതി കണ്ടെത്തി. ജീവിതകാലം മുഴുവന്‍ രണ്ട് ശുശ്രൂഷകരുടെ ആവശ്യം ഇവര്‍ക്കുണ്ടായ സാഹചര്യത്തിലായിരുന്നു കോടതിയുടെ കണ്ടെത്തല്‍.ശുശ്രൂഷകള്‍ക്കായി അനുവദിച്ച തുക ഉള്‍പ്പെടെ 74.50 ലക്ഷം രൂപ അനുവദിച്ചു. പ്രദീപ് മരിച്ച കേസില്‍ 1,21,81,665 രൂപയും ഭാര്യ സോണി പ്രദീപിനുണ്ടായ പരിക്കുമായി ബന്ധപ്പെട്ട് 2,36,92,307 രൂപയും കെട്ടിവയ്ക്കാനാണ് ഇന്‍ഷുറന്‍സ് കമ്പനിയ്ക്കു നല്‍കിയിരിക്കുന്ന ഉത്തരവ്. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഭിഭാഷകരായ മാത്യു ജോര്‍ജ്, എ.എന്‍.സന്തോഷ് എന്നിവര്‍ ഹാജരായി.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
107
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
65
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
156
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
199
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
157
Next Post
ആലപ്പുഴയിൽ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു

ആലപ്പുഴയിൽ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു

Recent News

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

October 9, 2026
51
ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

October 9, 2026
454
പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

October 9, 2026
172
കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

October 9, 2026
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025