എടപ്പാള്‍:ഒരു മാസം മുമ്പ് എടപ്പാളില്‍ ജോലിക്ക്എത്തിയ തമിഴ്നാട് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു.എടപ്പാള്‍ പട്ടാമ്പി റോഡില്‍ താമസിച്ച് വന്ന തമിഴ്നാട് കള്ളകുറുശ്ശി സ്വദേശി ഗോപാല്‍(55)ആണ് താമസ സ്ഥലത്ത് കുഴഞ്ഞ് വീണത്.സമീപവാസികള്‍ വാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പൊന്നാനി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ബന്ധുക്കള്‍ എത്തി നാട്ടിലേക്ക് കൊണ്ട് പോവും