എടരിക്കോട് നടന്ന കണ്ടയ്നര്‍ അപകടത്തില്‍ മരണം രണ്ടായി.തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിനിയായ ഒരുവയസുകാരി ദുവ എന്ന പെൺകുട്ടിയുടെ മരണമാണ് സ്ഥിരീകരിച്ചത്.മൃതദേഹം കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ മോര്‍ച്ചറിയിലേക്ക് മാറ്റി.നേരത്തെ ഒതുക്കുങ്ങല്‍ സ്വദേശിയായ മുഹമ്മദാലി എന്നയാളുടെ മരണം സ്ഥിരീകരിച്ചിരുന്നു.എടരിക്കോടിന് അടുത്ത മമ്മാലിപ്പടിയില്‍ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയിനര്‍ ലോറി 30 ഓളം വാഹനങ്ങളില്‍ ഇടിച്ചെന്നാണ് പ്രാഥമിക നിഗമനം.അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.കാറുകളും ബൈക്കുകളും അടക്കം നിരവധി വാഹനങ്ങളിലാണ് ലോറി ഇടിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു