ചങ്ങരംകുളം :ഭീകരവാദം മാനവരാശിക്ക് ആപത്ത് കരമായ വിപത്താണെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ പറഞ്ഞു, പാക്കിസ്ഥാൻ ഭീകരവാദ പ്രവർത്തനത്തിന് നടത്തുന്ന ഫണ്ടിങ് അവസാനിപ്പിച്ച് ലോകത്തെ സമാധാനവും ശാന്തിയും നിലനിർത്താൻ അനിവാര്യമായ നടപടിയിലേക്ക് വരാൻ ഇനിയെങ്കിലും അവർ തയ്യാറാകണമെന്നും ഏത് രാജ്യത്തിന്റെയും പുരോഗതി തടസ്സപ്പെടുത്തുന്ന വിപത്തിനെ ലോകത്ത് നിന്ന് തുടച്ചു മാറ്റപ്പെടേണ്ട കാലഘട്ടമാണ് ഇന്നത്തേതെന്നും സുരേന്ദ്രന്‍ പറഞ്ഞു.രാജ്യത്തിന്റെ സൈനിക നടപടിയിൽ രാജ്യം ഇന്ന് അഭിമാനം കൊള്ളുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ രാജ്യം സുരക്ഷിതമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.ഭാരത സൈന്യത്തിനും പ്രധാനമന്ത്രിക്കും അഭിവാദ്യമർപ്പിച്ചും നന്ദി പ്രകടപ്പിച്ചും ചങ്ങരംകുളത്ത് നടത്തിയ അഭിനന്ദന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.അനീഷ് മൂക്കുതല അധ്യക്ഷത വഹിച്ചു,പ്രസാദ് പടിഞ്ഞാക്കര, ടി ഗോപാലകൃഷ്ണൻ,ജനുപട്ടേരി, കൃഷ്ണൻ പാവിട്ടപ്പുറം,കെ ലക്ഷ്മണൻ, ബി ബിൻ മുല്ലക്കൽ, വിനയൻ വാഴുള്ളി, രഞ്ജിത്ത് മൂക്കുതല, വിപിൻ കോക്കൂർ, ജനീവ് കെ, സുധീഷ് കല്ലൂർമ എന്നിവർ പ്രസംഗിച്ചു.







