കുരുമുളക് വില തുടർച്ചയായ ദിവസങ്ങളില്‍ ഇടിയുന്ന പ്രവണത കണ്ട് ഒരു വിഭാഗം ഉല്‍പാദകർ വില്‍പനയില്‍ നിന്ന് പിന്തിരിഞ്ഞു.റെക്കോഡ് പ്രകടനം വിപണി കാഴ്‌ചവെച്ച ശേഷം തുടർച്ചയായ വിലത്തകർച്ച മൂലം വാങ്ങലുകാരും പിന്നാക്കം വലിഞ്ഞു.
വ്യവസായികള്‍ നേരത്തെ ഇറക്കുമതി നടത്തിയ മുളക് വിറ്റുമാറാൻ തിരക്കിട്ട നീക്കം നടത്തിയതും വിലയെ ബാധിച്ചു. കൊളംബോ തുറമുഖം വഴി എത്തിച്ച വിയറ്റ്‌നാം കുരുമുളകാണ് വ്യവസായികളുടെ കരുതല്‍ ശേഖരത്തിലുള്ളത്. കൊച്ചി മാർക്കറ്റില്‍ അണ്‍ ഗാർബിള്‍ഡ് കുരുമുളക് വില കിലോ 712 രൂപയില്‍ നിന്ന് 695ലേക്ക് ഇടിഞ്ഞു.











