ചങ്ങരംകുളം :അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് ‘എന്ന പ്രമേയമുയര്‍ത്ത മുസ്ലിം യൂത്ത് ലീഗ്
മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി.പഞ്ചായത്ത് തല ഉദ്ഘാടനം പ്രശസ്ത മ്യൂസിക് ഡയറക്ടറും ഗായകനുമായ മൻസൂർ ഫമിക്കു മെമ്പര്‍ഷിപ്പ് നല്‍കി മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സുബൈർ കൊട്ടിലിങ്ങൽ ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സലിം ഗ്ലോബ് അധ്യക്ഷത വഹിച്ചു.ഹമീദ് ചെറവല്ലൂർ, മുസ്തഫ ആമയം,സി കുഞ്ഞു ബാപ്പു, ഫസലു ആമയം, ജാഫർ സാദിക്ക്,റഷീദ് ചെറവല്ലൂർ ഹമീദ് ആമയം, നിസാർ പാലപ്പെട്ടി,ബക്കർ ആമയം, നിസാർ കൊട്ടിലിങ്ങൽ, മുനീർ ആമയം, അജ്മൽ നജാദ് എന്നിവർ ആശംസകൾ നേർന്നു.യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി അസ്‌ലം പാലപ്പെട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ ഷബീർ തവളക്കുന്ന് നന്ദി അറിയിച്ചു