ജമ്മു കശ്മീരിലെ രാംബന്‍ ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്കു മറിഞ്ഞ് മൂന്നു സൈനികർ മരിച്ചു. അമിത് കുമാര്‍, മാൻ ബഹദൂര്‍, സുജീത് കുമാര്‍ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. ജമ്മുവിൽനിന്നു ശ്രീനഗറിലേക്ക് ദേശീയപാത 44 ലൂടെ പോയ സൈനിക വാഹനവ്യൂഹത്തിലുണ്ടായിരുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്.
യാത്രാ മധ്യേ ബാറ്ററി ചഷ്മ എന്ന സ്ഥലത്തുവച്ച് 700 അടി താഴ്ചയുള്ള കൊക്കയിലേക്ക് വാഹനം മറിയുകയായിരുന്നു. അപകടത്തിൽ വാഹനം പൂർണമായും തകർന്നു. ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും, സംസ്ഥാന ദുരന്ത നിവാരണ സേനയും, പ്രാദേശിക വൊളന്റിയർമാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്









