• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സ്വത്തില്ലാത്തതിനാൽ വിവാഹം നടന്നില്ല, പണം സമ്പാദിക്കാൻ മലയാളി വ്യവസായിയെ കൊന്നു; 5 കർണാടക സ്വദേശികൾ പിടിയിൽ

cntv team by cntv team
May 4, 2025
in UPDATES
A A
സ്വത്തില്ലാത്തതിനാൽ വിവാഹം നടന്നില്ല, പണം സമ്പാദിക്കാൻ മലയാളി വ്യവസായിയെ കൊന്നു; 5 കർണാടക സ്വദേശികൾ പിടിയിൽ
0
SHARES
397
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ കൊയിലി ആശുപത്രിയുടെ പാർട്നറും തോട്ടം ഉടമയുമായ പ്രദീപ് കൊയിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കർണാടക സ്വദേശികളായ 5 പേരെ ഗോണിക്കുപ്പ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നമ്പേട്ട മുഗുട്ടേരിയിലെ എൻ.എസ്.അനിൽ (25), സോംവാർപേട്ട അല്ലൂർക്കാട്ടെ ദീപക് (ദീപു –21), സോംവാർപേട്ട നെരുഗലെ സ്റ്റീഫൻ ഡിസൂസ (26), സോംവാർപേട്ട ഹിതലമക്കി എച്ച്.എം.കാർത്തിക് (27), പൊന്നമ്പേട്ട നല്ലൂരിലെ ടി.എസ്.ഹരീഷ് (29) എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽനിന്ന് രണ്ടു ബൈക്കുകൾ, ഇവിടെനിന്നു കളവു ചെയ്ത 13,03,000 രൂപ, കൊല്ലപ്പെട്ട പ്രദീപിന്റേതടക്കം മൂന്ന് മൊബൈൽ ഫോണുകൾ, പ്രദീപിന്റെ സ്വത്തിന്റെ രേഖകൾ എന്നിവ കണ്ടെടുത്തു. കേസിലെ ഒന്നാംപ്രതി അനിൽ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും ജോലിയും സ്വത്തുമില്ലാത്തതിനാൽ പെൺകുട്ടിയുടെ കുടുംബം വിവാഹാലോചന നിരസിച്ചു. ഇതിനെത്തുടർന്ന് പെട്ടെന്ന് പണം സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പെട്ടെന്ന് പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഹാസൻ, പൊന്നമ്പേട്ട എന്നിവിടങ്ങളിൽ ഭൂമിയിൽ നിധിയുണ്ടെന്ന് പറഞ്ഞ് പലരെയും ഇവർ കബളിപ്പിച്ചതായും അന്വേഷണസംഘം കണ്ടെത്തി

ഗോണിക്കുപ്പയിലെ ഒരു അവിവാഹിതയെയും ഒറ്റയ്ക്ക് താമസിക്കുന്നവരെയും ധാരാളം സ്വത്തുള്ളവരെയും സൗഹൃദം നടിച്ച് കബളിപ്പിച്ചിട്ടുണ്ട്. പ്രദീപ് കൊയിലി അവിവാഹിതനാണെന്നും ധാരാളം സ്വത്തിന്റെ ഉടമയാണെന്നും അറിഞ്ഞതോടെയാണ് ഇദ്ദേഹത്തെ ഭൂമി വാങ്ങാനെന്നു പറഞ്ഞ് പരിചയപ്പെട്ടത്. സ്വത്തിനു വിലപറയുകയും ഒരു ലക്ഷം രൂപ നൽകുകയും ചെയ്തു. കുടകിലെ ഗോണിക്കുപ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബി ഷെട്ടിഗേരിയിലെ പ്രദീപിന്റെ കാപ്പിത്തോട്ടത്തിൽ കഴിഞ്ഞ മാസം 23നാണ് പ്രദീപിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.

വിരാജ്പേട്ട സബ് ഡിവിഷൻ ഡിഎസ്പി എസ്.മഹേഷ്‌കുമാർ, ഗോണിക്കുപ്പ സർക്കിൾ സിപിഐമാരായ ശിവരാജ് മുധോൾ, അനൂപ് മടപ്പാപ്പി, ഗോണിക്കൊപ്പ സ്റ്റേഷൻ പിഎസ്ഐ പ്രദീപ് കുമാർ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്

Related Posts

തിരുവനന്തപുരത്തെ സംഘര്‍ഷം:പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ
UPDATES

തിരുവനന്തപുരത്തെ സംഘര്‍ഷം:പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

October 1, 2026
14
മാരാർജി ഭവന് നേരെയുണ്ടായ ആക്രമണം: സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി
UPDATES

മാരാർജി ഭവന് നേരെയുണ്ടായ ആക്രമണം: സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി

October 1, 2026
17
മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച; മന്ത്രി കയറിയ ഓട്ടോയും തടഞ്ഞു, പിന്നാലെ നടന്നുപോയി
UPDATES

മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച; മന്ത്രി കയറിയ ഓട്ടോയും തടഞ്ഞു, പിന്നാലെ നടന്നുപോയി

October 1, 2026
57
കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ചത് പ്രതിഷേധാർഹം; പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് ശരിയായ രീതിയല്ല: മുഖ്യമന്ത്രി
UPDATES

കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ചത് പ്രതിഷേധാർഹം; പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് ശരിയായ രീതിയല്ല: മുഖ്യമന്ത്രി

October 1, 2026
5
തിരുവനന്തപുരത്തെ SFI-യൂത്ത് കോൺ​ഗ്രസ് സംഘർഷം; നടന്നത് ഏകപക്ഷീയ ആക്രമണമെന്ന് പിണറായി വിജയൻ‌
UPDATES

തിരുവനന്തപുരത്തെ SFI-യൂത്ത് കോൺ​ഗ്രസ് സംഘർഷം; നടന്നത് ഏകപക്ഷീയ ആക്രമണമെന്ന് പിണറായി വിജയൻ‌

October 1, 2026
6
തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം; ശക്തമായ കല്ലേറ്
UPDATES

തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം; ശക്തമായ കല്ലേറ്

October 1, 2026
21
Next Post
ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്കു മറിഞ്ഞു; 3 സൈനികർ മരിച്ചു

ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്കു മറിഞ്ഞു; 3 സൈനികർ മരിച്ചു

Recent News

തിരുവനന്തപുരത്തെ സംഘര്‍ഷം:പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

തിരുവനന്തപുരത്തെ സംഘര്‍ഷം:പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

October 1, 2026
14
മാരാർജി ഭവന് നേരെയുണ്ടായ ആക്രമണം: സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി

മാരാർജി ഭവന് നേരെയുണ്ടായ ആക്രമണം: സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി

October 1, 2026
17
മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച; മന്ത്രി കയറിയ ഓട്ടോയും തടഞ്ഞു, പിന്നാലെ നടന്നുപോയി

മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച; മന്ത്രി കയറിയ ഓട്ടോയും തടഞ്ഞു, പിന്നാലെ നടന്നുപോയി

October 1, 2026
57
കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ചത് പ്രതിഷേധാർഹം; പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് ശരിയായ രീതിയല്ല: മുഖ്യമന്ത്രി

കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ചത് പ്രതിഷേധാർഹം; പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് ശരിയായ രീതിയല്ല: മുഖ്യമന്ത്രി

October 1, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025