തിരുവനന്തപുരം:തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിന് മുന്നിലുണ്ടായ സംഘർഷത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നടന്നത് ഏകപക്ഷീയ ആക്രമണമെന്ന് അദേഹം പറഞ്ഞു.എസ്എഫ്‌ഐക്കാരുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായില്ല. ഹോസ്റ്റലിനകത്തെ വിദ്യാർഥികൾക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടു.മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് ആക്രമണം നടന്നതെന്ന് ഉറപ്പാണ്.കോൺഗ്രസും യൂത്ത് കോൺഗ്രസും കെഎസ്‌യുവും നേരത്തെയും ലക്ഷ്യമിട്ടിട്ടുണ്ട്.അതിന്റെ ഭാഗമായുള്ള ആക്രമണമാണ് നടന്നത്. തീപ്പന്തം ഹോസ്റ്റലിലേക്ക് എറിഞ്ഞു.പൊലീസിനും മറ്റൊന്നും പറയാനില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.
പരുക്കേറ്റവർ ആശുപത്രിയിലേക്ക് പോകുമ്പോൾ അവരെ തടയാനുള്ള ശ്രമവും യൂത്ത് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായി. ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാനെത്തിയവരെയും തടഞ്ഞു.മെഡിക്കൽ കോളജിലേക്ക് പോയ വിദ്യാർഥികളെ വീണ്ടും ആക്രമിച്ചുവെന്ന് പിണറായി വിജയൻ പറഞ്ഞു.എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിക്കടക്കം പരുക്കേറ്റു. ഇത് കാടത്തമാണെന്നും ഒരു സംഘടനയും നടത്താൻ പാടില്ലാത്ത ആക്രമണമാണ് യൂത്ത് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത്.സംസ്ഥാനത്ത് പ്രതിഷേധം ഉണ്ടാകുമെന്ന് പിണറായി വിജയൻ പറഞ്ഞു






