സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ തമിഴ്നാട് മന്ത്രിസഭയിൽ വൻ അഴിച്ചുപണി. മന്ത്രിമാരായ സെന്തിൽ ബാലാജിയും കെ. പൊന്മുടിയും മന്ത്രിസഭയിൽ നിന്ന് പുറത്താകും. സെന്തിൽ ബാലാജി രാജി വച്ചില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്ന് സുപ്രിംകോടതി മുന്നറിയിപ്പ് നൽകിയിരുന്നു. നാളെ ഉച്ചയ്ക്കാണ് സുപ്രിംകോടതി കേസ് പരിഗണിക്കുന്നത്. ഹൈന്ദവ വിഭാഗങ്ങളെ കുറിച്ചുള്ള വിദ്വേഷ പരാമർശമായിരുന്നു കെ. പൊന്മുടിക്ക് വിനയായത്. കോടതി നിലപാട് കടുപ്പിച്ചതോടെയാണ് രണ്ടുപേരെയും മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ ഡി.എം.കെ സർക്കാർ നിർബന്ധിതരായത്.. പദ്മനാഭപുരം എ.എൽ.എ മനോ തങ്കരാജ് വീണ്ടും മന്ത്രിയാകും. സത്യപ്രതിജ്ഞ നാളെ വൈകിട്ട് രാജ്ഭവനിൽ നടക്കും.