ചങ്ങരംകുളം:മാസങ്ങളായി ചങ്ങരംകുളം ടൗണില്‍ വഴിമുടക്കി കിടക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ നീക്കം ചെയ്യാത്തത് പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നു.ടൗണില്‍ ജല്‍ജീവന്‍ പദ്ധതിയുടെ ഭാഗമായി കൊണ്ട് വന്ന പൈപ്പുകളാണ് തിരക്കേറിയ പാതയോരത്ത് ദുരിതമാകുന്നത്.പ്രവൃത്തി തീര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും കാല്‍നടയാത്രക്കാര്‍ക്ക് പോലും നടക്കാന്‍ കഴിയാത്ത രീതിയിലാണ് പൈപ്പുകള്‍ കൂട്ടിയിട്ടിരിക്കുന്നത്.പൈപ്പുകള്‍ നീക്കം ചെയ്യാത്തതില്‍ നാട്ടുകാരും വ്യാപാരികളും വലിയ പ്രതിഷേധത്തിലാണ്.കസംസ്ഥാന പാതയോരത്ത് പലയിടത്തും ഇത്തരത്തില്‍ പൈപ്പുകള്‍ കൂടിക്കിടക്കുന്നുണ്ട്.ഏറെ തിരക്കേറിയ പാതയില്‍ തെരുവോരവിളക്കുകള്‍ പോലും ഇല്ലാത്തത് വലിയ രീതിയില്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.







