മാറഞ്ചേരി :മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ചപദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് നവീകരിച്ച
മാറഞ്ചേരി പനമ്പാട് കൃഷ്ണപ്പണിക്കർ റോഡ് ഉദ്ഘാടനം ചെയ്തു.മാറഞ്ചേരി പഞ്ചായത്തിൽ വർഷങ്ങളായി യാത്ര ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന നാല് വാർഡുകളിലൂടെ നിരവധി ഉപ റോഡുകൾ ചേരുന്ന രണ്ട് പ്രധാനപ്പെട്ട റോഡുകളെ ബന്ധിപ്പിക്കുന്ന റോഡാണ് കോൺക്രീറ്റ് റീടാറിങ് ഡ്രൈനേജ് കോൺക്രീറ്റ് സ്ലാബും ഉൾപ്പെടെ പൂർത്തീകരിച്ച് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തത്.ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീന ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹറ ഉസ്മാൻ,ഗ്രാമപഞ്ചായത്ത് അംഗം മെഹറലി കടവ്, റോഡിന്റെ ഗുണഭോക്താക്കൾ, പൊതുപ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത ചടങ്ങിന് വാർഡ് അംഗം ഷിജിൽ മുക്കാല സ്വാഗതവും മുൻ പ്രസിഡണ്ട് ഷമീറ ഇളയോടത്ത് നന്ദിയും പറഞ്ഞു.