ടോറസ് ലോറിയിൽ നിന്നും പാറപ്പൊടി മിശ്രിതം റോഡില്‍ പരന്നൊഴുകിയതോടെ ദുരിതത്തിലായ യാത്രക്കാര്‍ക്ക് പരിഹാരവുമായി എത്തിയത് അഗ്നിരക്ഷാസേന.ചാലിശ്ശേരി സെൻ്ററിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയിൽ നിന്നും പാറപ്പൊടി മിശ്രിതമായ സ്ലറി റോഡിലേക് വീഴുകയായിരുന്നു.റോഡില്‍ വീണ മിശ്രിതം റോഡിൽ പരന്നൊഴുകിയതോടെ തിരക്കേറിയ റോഡിൽ യാത്രാ ദുരിതം രൂക്ഷമാവുകയായിരുന്നു.പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ എത്തി താൽകാലികമായി റോഡിൽ നിന്നും മിശ്രിതം നീക്കിയെങ്കിലും കനത്ത ചൂടിൽ സ്ലറി ഉണങ്ങിയതോടെ പൊടി ശല്യവും രൂക്ഷമാകുകയായിരുന്നു.നാട്ടുകാര്‍ യാത്രാദുരിതം ഫയര്‍ഫോഴ്സിനെ അറിയിച്ചതോടെയാണ് കുന്നംകുളത്ത് നിന്ന് ഫയർ ഫോഴ്സ് യൂണിറ്റ് എത്തി വെള്ളം പമ്പ് ചെയ്ത് റോഡ് കഴുകിയത്.റോഡ് കഴുകിയതോടെയാണ് പ്രശ്നത്തിന് ശാശ്വത പരിഹാരമായത്.ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് വിജീഷ് കുട്ടൻ, ടി.കെ സുനിൽകുമാർ,സജീഷ് , ഉമ്മർ ,ഹുസൈൻ പുളിയ ഞ്ഞാലിൽ , പ്രദീപ് ചെറുവാശ്ശേരി, ആംബുലൻസ് ഡ്രൈവർ അസ്കർ എന്നിവർ റോഡ് കഴുകുന്നതിന് നേതൃത്വം നൽകി