• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘എനിക്ക് മലയാളം പറയാനും മലയാളത്തില്‍ തെറി പറയാനുമറിയാം’; ‘ലൂസിഫറി’ലെ ഡയലോഗുമായി രാജീവ് ചന്ദ്രശേഖര്‍

cntv team by cntv team
April 25, 2025
in Kerala
A A
‘എനിക്ക് മലയാളം പറയാനും മലയാളത്തില്‍ തെറി പറയാനുമറിയാം’; ‘ലൂസിഫറി’ലെ ഡയലോഗുമായി രാജീവ് ചന്ദ്രശേഖര്‍
0
SHARES
184
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂര്‍: മലയാളവും കേരളാ രാഷ്ട്രീയവും അറിയില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. താന്‍ തൃശൂരില്‍ ജനിച്ചുവളര്‍ന്നയാളാണെന്നും രാജ്യം മുഴുവന്‍ സേവനം ചെയ്ത വ്യോമസേന പട്ടാളക്കാരന്‍ എം കെ ചന്ദ്രശേഖരന്റെ മകനാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു’ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു, രാജീവ് ചന്ദ്രശേഖരന് കേരളാ രാഷ്ട്രീയം അറിയില്ല, മലയാളം അറിയില്ല, അതുകൊണ്ട് ഞങ്ങള്‍ ന്യായീകരിക്കുന്നത് അദ്ദേഹത്തിന് മനസിലായിട്ടില്ല എന്ന്. അത് ശരിയാണ്. 60 കൊല്ലം ജനങ്ങളെ വഞ്ചിച്ച അഴിമതിയും പ്രീണന രാഷ്ട്രീയവും എനിക്കറിയില്ല. അത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയമാണ്. അത് സിപിഐഎമ്മിന്റെ രാഷ്ട്രീയമാണ്. എനിക്കറിയുന്നത് വികസനത്തിന്റെ രാഷ്ട്രീയമാണ്. അവസരങ്ങളും തൊഴിലും നിക്ഷേപവും അറിയുന്ന രാഷ്ട്രീയമാണ് ഞങ്ങള്‍ ബിജെപിക്കാരുടേത്. ജനങ്ങളെ സേവിക്കാനും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും പ്രേരിപ്പിക്കുന്ന രാഷ്ട്രീയമാണ് എനിക്കറിയുന്നത്. കോണ്‍ഗ്രസുകാര്‍ രാജീവ് ചന്ദ്രശേഖറിന് കേരളാ രാഷ്ട്രീയമറിയില്ലെന്ന് പറയുമ്പോള്‍ അത് ശരിയാണ്. അവരുടെ രാഷ്ട്രീയം പഠിക്കാന്‍ എനിക്ക് ആഗ്രഹവുമില്ല. അവരത് പ്രിയങ്കാ ഗാന്ധിയെയോ രാഹുല്‍ ഗാന്ധിയെയോ പഠിപ്പിക്കട്ടെഞാന്‍ തൃശൂരില്‍ പഠിച്ചുവളര്‍ന്നയാളാണ്. രാജ്യം മൊത്തം നാഷണല്‍ സര്‍വ്വീസ് ചെയ്ത വ്യോമസേന പട്ടാളക്കാരന്‍ എം കെ ചന്ദ്രശേഖറിന്റെ മകനാണ്. അപ്പോ എനിക്ക് മുണ്ടുടുക്കാനും അറിയും. വേണമെങ്കില്‍ മുണ്ട് മടക്കി കുത്താനുമറിയും. മലയാളം പറയാനും അറിയും മലയാളത്തില്‍ തെറി പറയാനും അറിയും. ജനങ്ങള്‍ക്ക് വികസന സന്ദേശം മലയാളത്തില്‍ പറയാനുമറിയും. ഞാന്‍ കോണ്‍ഗ്രസില്‍ നിന്നും സിപിഐഎമ്മില്‍ നിന്നും പഠിക്കാനല്ല വന്നിരിക്കുന്നത്. ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരാനാണ്.’-രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.രാജീവ് ചന്ദ്രശേഖറിന് കേരളം എന്താണെന്ന തിരിച്ചറിവില്ലെന്നും താന്‍ പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് മനസിലായിട്ടില്ലെന്നുമാണ് കഴിഞ്ഞ ദിവസം വി ഡി സതീശന്‍ പറഞ്ഞത്. രാജീവ് ചന്ദ്രശേഖറിന് മലയാളം അറിയാത്ത പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യ പാകിസ്താന് മറുപടി കൊടുക്കുന്നതില്‍ വി ഡി സതീശന് എന്താണ് ഇത്ര കുഴപ്പമെന്ന രാജീവ് ചന്ദ്രശേഖറിന്റെ പരാമര്‍ശത്തിനായിരുന്നു വി ഡി സതീശന്റെ മറുപടി.

Related Posts

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
Kerala

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

September 12, 2026
17
ഹെയര്‍കട്ടിനിടെ പവര്‍കട്ടായാല്‍ എന്ത് ചെയ്യും?, കറണ്ട്കട്ടില്‍ ദുരിതത്തിലായി സലൂണുകളും
Kerala

ഹെയര്‍കട്ടിനിടെ പവര്‍കട്ടായാല്‍ എന്ത് ചെയ്യും?, കറണ്ട്കട്ടില്‍ ദുരിതത്തിലായി സലൂണുകളും

September 12, 2026
93
വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാന്‍ തീവ്രശ്രമം; സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് പ്രതിസന്ധി മറികടക്കാന്‍ സാധിക്കും; വി ഡി സതീശന്‍
Kerala

വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാന്‍ തീവ്രശ്രമം; സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് പ്രതിസന്ധി മറികടക്കാന്‍ സാധിക്കും; വി ഡി സതീശന്‍

September 12, 2026
56
അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം
Kerala

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം

September 12, 2026
140
പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ക്ക് 5000 രൂപ പിഴ; മാര്‍ഗനിര്‍ദേശവുമായി തദ്ദേശ വകുപ്പ്
Kerala

പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ക്ക് 5000 രൂപ പിഴ; മാര്‍ഗനിര്‍ദേശവുമായി തദ്ദേശ വകുപ്പ്

September 12, 2026
153
പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകില്ലെന്ന് അംഗങ്ങള്‍
Kerala

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകില്ലെന്ന് അംഗങ്ങള്‍

September 12, 2026
24
Next Post
ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോക്ടര്‍ കെ കസ്തൂരിരംഗന്‍ അന്തരിച്ചു

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോക്ടര്‍ കെ കസ്തൂരിരംഗന്‍ അന്തരിച്ചു

Recent News

പാർട്ടി തിരുത്തൽ നടപടികളിലേക്ക്: CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം

പാർട്ടി തിരുത്തൽ നടപടികളിലേക്ക്: CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം

September 13, 2026
0
ഓപ്പറേഷൻ തൂഫാൻ ‘ ലഹരി വില്പന നടത്തിവന്ന രണ്ടു യുവാക്കൾ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ ‘ ലഹരി വില്പന നടത്തിവന്ന രണ്ടു യുവാക്കൾ അറസ്റ്റിൽ

September 13, 2026
1
ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

September 13, 2026
12
അജിത്തിന്റെ കാര്‍ റേസിങ് മത്സര വേദിയിലെത്തി വിജയ്; സമൂഹമാധ്യമങ്ങള്‍ കീഴടങ്ങി തല-തലൈവര്‍ സൗഹൃദ നിമിഷങ്ങള്‍

അജിത്തിന്റെ കാര്‍ റേസിങ് മത്സര വേദിയിലെത്തി വിജയ്; സമൂഹമാധ്യമങ്ങള്‍ കീഴടങ്ങി തല-തലൈവര്‍ സൗഹൃദ നിമിഷങ്ങള്‍

September 13, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025