• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ജാമ്യം നൽകിയാൽ ക്രമസമാധാന പ്രശ്‌നമുണ്ടാകും; ഷഹബാസ് കൊലപാതകത്തിൽ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യമില്ല

cntv team by cntv team
April 25, 2025
in Kerala
A A
ജാമ്യം നൽകിയാൽ ക്രമസമാധാന പ്രശ്‌നമുണ്ടാകും; ഷഹബാസ് കൊലപാതകത്തിൽ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യമില്ല
0
SHARES
214
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

താമരശ്ശേരി: താമരശ്ശേരി ഷഹബാസ് കൊലപാതകത്തിൽ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യമില്ല. ജാമ്യം നല്‍കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടാകുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിദ്യാർത്ഥികൾക്ക് ജാമ്യം നൽകിയാൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. അത് കുട്ടികളുടെ ജീവന് ഭീഷണി ആയി തീരുമെന്നും കോടതി വ്യക്തമാക്കി.ട്യൂഷന്‍ സെന്ററിലുണ്ടായ യാത്രയയപ്പുചടങ്ങിലെ പ്രശ്‌നങ്ങള്‍ക്കൊടുവില്‍ സാമൂഹികമാധ്യമങ്ങളിലൂടെ പോര്‍വിളിയുയര്‍ത്തിയ ശേഷം നടത്തിയ സംഘര്‍ഷത്തിനിടെയാണ് മുഹമ്മദ് ഷഹബാസിനെ ഒരുസംഘം വിദ്യാര്‍ഥികള്‍ ആസൂത്രിതമായി മര്‍ദിച്ച് കൊലപ്പെടുത്തിയതെന്നാണ് കേസ്. വെഴുപ്പൂര്‍ റോഡിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പഠിച്ചിരുന്ന ആറ് എസ്എസ്എല്‍സി വിദ്യാര്‍ഥികളാണ് നിലവില്‍ കേസിലെ കുറ്റാരോപിതര്‍. കേസില്‍ വിദ്യാര്‍ഥികളെ മാത്രമാണ് പ്രതിചേര്‍ത്തിരിക്കുന്നതെന്നും സംഭവത്തില്‍ മുതിര്‍ന്നവരുടെ പങ്ക് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഇല്ലെന്നുമാണ് പോലീസ് പറയുന്നത്. ചില രക്ഷിതാക്കള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് ഷഹബാസിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.അതേസമയം കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കുറ്റാരോപിതര്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുമെന്നിരിക്കെ, മേയ് 29-നകം കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്‍പാകെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളിലാണ് താമരശ്ശേരി പൊലീസ് ഇപ്പോഴുള്ളത്. ഒപ്പം കേസില്‍ ഒട്ടേറെ ഡിജിറ്റല്‍ തെളിവുകള്‍ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്. അക്രമദൃശ്യങ്ങളടങ്ങിയ ഒട്ടേറെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണസംഘം ശേഖരിച്ചത്. കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും മൊബൈല്‍ഫോണുകള്‍ പരിശോധിച്ച് അവയില്‍ നിന്നയച്ച സന്ദേശങ്ങള്‍ സംബന്ധിച്ച് സൈബര്‍സെല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുമുണ്ട്.

Related Posts

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
Kerala

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

September 12, 2026
17
ഹെയര്‍കട്ടിനിടെ പവര്‍കട്ടായാല്‍ എന്ത് ചെയ്യും?, കറണ്ട്കട്ടില്‍ ദുരിതത്തിലായി സലൂണുകളും
Kerala

ഹെയര്‍കട്ടിനിടെ പവര്‍കട്ടായാല്‍ എന്ത് ചെയ്യും?, കറണ്ട്കട്ടില്‍ ദുരിതത്തിലായി സലൂണുകളും

September 12, 2026
87
വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാന്‍ തീവ്രശ്രമം; സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് പ്രതിസന്ധി മറികടക്കാന്‍ സാധിക്കും; വി ഡി സതീശന്‍
Kerala

വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാന്‍ തീവ്രശ്രമം; സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് പ്രതിസന്ധി മറികടക്കാന്‍ സാധിക്കും; വി ഡി സതീശന്‍

September 12, 2026
51
അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം
Kerala

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം

September 12, 2026
135
പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ക്ക് 5000 രൂപ പിഴ; മാര്‍ഗനിര്‍ദേശവുമായി തദ്ദേശ വകുപ്പ്
Kerala

പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ക്ക് 5000 രൂപ പിഴ; മാര്‍ഗനിര്‍ദേശവുമായി തദ്ദേശ വകുപ്പ്

September 12, 2026
149
പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകില്ലെന്ന് അംഗങ്ങള്‍
Kerala

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകില്ലെന്ന് അംഗങ്ങള്‍

September 12, 2026
24
Next Post
പഹല്‍ഗാം ഭീകരാക്രമണം;റൂട്ട് മാറ്റി വിമാനക്കമ്പനികള്‍; യാത്രാ സമയം കൂടുമെന്നും മുന്നറിയിപ്പ്, മാറ്റങ്ങള്‍ ഇങ്ങനെ..

പഹല്‍ഗാം ഭീകരാക്രമണം;റൂട്ട് മാറ്റി വിമാനക്കമ്പനികള്‍; യാത്രാ സമയം കൂടുമെന്നും മുന്നറിയിപ്പ്, മാറ്റങ്ങള്‍ ഇങ്ങനെ..

Recent News

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

September 13, 2026
8
അജിത്തിന്റെ കാര്‍ റേസിങ് മത്സര വേദിയിലെത്തി വിജയ്; സമൂഹമാധ്യമങ്ങള്‍ കീഴടങ്ങി തല-തലൈവര്‍ സൗഹൃദ നിമിഷങ്ങള്‍

അജിത്തിന്റെ കാര്‍ റേസിങ് മത്സര വേദിയിലെത്തി വിജയ്; സമൂഹമാധ്യമങ്ങള്‍ കീഴടങ്ങി തല-തലൈവര്‍ സൗഹൃദ നിമിഷങ്ങള്‍

September 13, 2026
25
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: ബദൽ മാർഗ്ഗം കണ്ടെത്താനുള്ള പരിശ്രമത്തിൽ KSEBയും വൈദ്യുതി വകുപ്പും

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: ബദൽ മാർഗ്ഗം കണ്ടെത്താനുള്ള പരിശ്രമത്തിൽ KSEBയും വൈദ്യുതി വകുപ്പും

September 13, 2026
10
നിയന്ത്രണം വിട്ട കാര്‍ ബസ് കാത്തു നിന്നവരെ കാറിടിച്ച് തെറിപ്പിച്ചു. ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്ക്

നിയന്ത്രണം വിട്ട കാര്‍ ബസ് കാത്തു നിന്നവരെ കാറിടിച്ച് തെറിപ്പിച്ചു. ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്ക്

September 13, 2026
154
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025