ഇന്ത്യൻ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് വ്യോമാതിർത്തി അടയ്ക്കുന്നതിനുള്ള പാകിസ്താൻ ഭരണകൂടത്തിന്റെ തീരുമാനത്തിന് പിന്നാലെ റൂട്ട് മാറ്റം പ്രഖ്യാപിച്ച് എയർ ഇന്ത്യയും ഇൻഡിഗോയും. പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതോടെ സർവീസുകളെ ബാധിച്ചതായി ഇൻഡിഗോ പറയുന്നു. അന്താരാഷ്ട്ര സർവീസുകൾ തടസ്സപ്പെട്ടു. ബദൽ സംവിധാനം ഒരുക്കുമെന്നും അധികൃതർ അറിയിച്ചു. പാക് വ്യോമ മേഖല ഒഴിവാക്കി എയർ ഇന്ത്യ വിമാനങ്ങൾ വഴി തിരിച്ചുവിട്ടു.യാത്രികർക്ക് ഉണ്ടാകാനിടയുള്ള അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച ഇരു വിമാനക്കമ്പനികളും, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ വിമാന സമയങ്ങളും ഷെഡ്യൂളുകളും രണ്ടുതവണ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അഭ്യർത്ഥിച്ചു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരെ ഇന്ത്യ കർശന നടപടികളിലേക്ക് നീങ്ങിയതിന് പിന്നാലെയാണ് പാക് വ്യോമാതിർത്തി അടയ്ക്കുന്നതിനും ഇന്ത്യൻ വിമാനങ്ങൾക്ക് അനുമതി നിഷേധിക്കുന്നതിനും പാകിസ്താൻ ഭരണകൂടം തീരുമാനമെടുത്തത്.ഇന്നും പലയിടങ്ങളിലും ഏറ്റുമുട്ടലുകൾ നടന്നിരുന്നു. ബന്ദിപ്പോറ ഏറ്റുമുട്ടലിൽ ലഷ്‌കർ ഇ തൊയ്ബ കമാൻഡറെ സൈന്യം വധിച്ചു. അൽത്താഫ് ലല്ലി എന്ന ഭീകരനെയാണ് വധിച്ചത്. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ സേന അംഗങ്ങൾക്ക് പരിക്കേറ്റു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു സുരക്ഷ തിരച്ചിൽ നടത്തിയത്.പഹല്‍ഗാം ആക്രമണത്തിലെ കണ്ണികളെന്നു കരുതുന്ന ലഷ്‌കര്‍ ഭീകരന്മാരായ ആസിഫ് ഷെയ്ക്കിന്റെയും ആദില്‍ ഹുസൈന്‍ ദോക്കറിന്റെയും കശ്മീരിലെ വീടുകള്‍ പ്രാദേശിക ഭരണകൂടം തകര്‍ത്തു എന്ന് റിപ്പോര്‍ട്ട്. രണ്ട് ലഷ്‌കര്‍ ഭീകരരുടെയും വീടുകളില്‍ സുരക്ഷാ സേന തെരച്ചില്‍ നടത്തിയിരുന്നു. ഇവിടങ്ങളില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പിന്നീട് നിര്‍ജീവമാക്കി.