കോട്ടയം, പാലക്കാട്, കൊല്ലം കളക്‌ടറേറ്റിൽ ബോംബ് ഭീഷണി. കോട്ടയത്ത് കളക്‌ടറുടെ ഇ – മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.പാലക്കാട് കളക്‌ടറേറ്റിൽ ബോംബ് വച്ചെന്നും ഭീഷണി സന്ദേശം എത്തി. കഴിഞ്ഞദിവസം പാലക്കാട് ആർഡിഒ ഓഫീസിലും ബോംബ് ഭീഷണി സന്ദേശം വന്നിരുന്നു. പാലക്കാട് കളക്‌ടർക്ക് ഭീഷണി സന്ദേശം അയച്ചത് തമിഴ്‌നാട് റിട്രീവൽ ട്രൂപ്പിന്റെ പേരിലാണ്.കളക്‌ടറേറ്റിലെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചയുടൻ പൊലീസുമായി ബന്ധപ്പെട്ടെന്ന് കൊല്ലം കളക്‌ടർ എൻ ദേവീദാസ് പറഞ്ഞു. സ്ഥലത്ത് ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. മറ്റൊരു സംസ്ഥാനത്തെ വിഷയവുമായി ബന്ധപ്പെട്ടാണ് സന്ദേശം എത്തിയത്. കളക്‌ടറേറ്റിനുള്ളിലേക്ക് ആളുകളെ കടത്തിവിടുന്നതിലടക്കം പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.