• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കളര്‍കോഡ് ഉള്ള ബസില്‍ സ്റ്റിക്കര്‍അലങ്കാരം,ചെവിപൊട്ടിക്കുന്ന എയര്‍ഹോണ്‍;പ്രൈവറ്റ് ബസുകള്‍ പൊക്കി MVD

cntv team by cntv team
April 24, 2025
in Kerala
A A
കളര്‍കോഡ് ഉള്ള ബസില്‍ സ്റ്റിക്കര്‍അലങ്കാരം,ചെവിപൊട്ടിക്കുന്ന എയര്‍ഹോണ്‍;പ്രൈവറ്റ് ബസുകള്‍ പൊക്കി MVD
0
SHARES
219
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിരോധിച്ച എയര്‍ ഹോണുകളും തോന്നിയവിധത്തിലുള്ള നിറങ്ങളും സ്റ്റിക്കറുകളും പതിച്ച് നിരത്തില്‍ വിഹരിച്ച സ്വകാര്യബസുകള്‍ക്ക് പിടിവീണു. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ശക്തന്‍സ്റ്റാന്‍ഡില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്.
സ്റ്റേജ് ക്യാരേജ് വാഹനങ്ങളില്‍ വ്യാപകമായി നിരോധിത എയര്‍ഹോണ്‍ ഉപയോഗിക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു നടപടി. പരിശോധനക്കിടെ ചില ബസുകള്‍ സ്റ്റാന്‍ഡില്‍ക്കയറാതെ പോയതായും പരാതിയുണ്ട്. തൃശ്ശൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ.ബി. സിന്ധുവാണ് പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്.

22 ബസുകളില്‍ എയര്‍ഹോണ്‍ ഘടിപ്പിച്ചതായും രണ്ട് ബസുകളില്‍ മള്‍ട്ടിടോണ്‍ ഹോണുകള്‍ ഘടിപ്പിച്ചതായും കണ്ടെത്തി. സ്റ്റേജ് ക്യാരേജുകളില്‍ കളര്‍കോഡ് നിലനില്‍ക്കെ കളര്‍സ്റ്റിക്കര്‍ പതിപ്പിച്ച വാഹന ങ്ങള്‍ക്കെതിരേയും നടപടിയെടുത്തിട്ടുണ്ട്. കളര്‍കോഡ് ലംഘിച്ച് പതിച്ച സ്റ്റിക്കറുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് പരിശോധനയ്ക്കായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാക്കണം.
എയര്‍ഹോണ്‍ സംബന്ധമായ കേസുകള്‍ വെര്‍ച്ച്വല്‍ കോടതിയിലേക്ക് അയച്ചു. ജില്ലയിലെ വിവിധ ബസ്സ്സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിലും എയര്‍ഹോണ്‍ ഘടിപ്പിച്ച വാഹനങ്ങള്‍ കണ്ടെത്താന്‍ പരിശോധന തുടരും. സ്റ്റേജ് ക്യാരേജുകളില്‍ ഡോര്‍ഷട്ടര്‍ അടയ്ക്കാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരേയും നടപടിയുണ്ടാകും.

വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പി.വി. ബിജു, കെ. അശോകുമാര്‍, കെ.ബി. ഷിജോ, അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വി.എം. വിനോദ്, വി.ബി. സജീവ്, പ്രശാന്ത് പിള്ള, സി.ജെ. ഷോണ്‍, ടി.പി. സനീഷ്, സുമേഷ് തോമസ്, വി.സി. ബിജു, ഡ്രൈവര്‍ എം.എല്‍. തോമസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Related Posts

ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച, വീടിന്റെ വാതിൽ കുത്തിത്തുറന്ന് 30 പവൻ സ്വർണം മോഷ്‌ടിച്ചു
Kerala

ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച, വീടിന്റെ വാതിൽ കുത്തിത്തുറന്ന് 30 പവൻ സ്വർണം മോഷ്‌ടിച്ചു

August 15, 2026
169
ലൈഫ് പദ്ധതി; ‘ജനങ്ങളുടെ ആത്മാഭിമാനം അടിയറവെക്കരുത്, കേന്ദ്രത്തിന്റെ ബ്രാൻഡിങ് അടിച്ചേൽപിക്കരുത്
Kerala

ലൈഫ് പദ്ധതി; ‘ജനങ്ങളുടെ ആത്മാഭിമാനം അടിയറവെക്കരുത്, കേന്ദ്രത്തിന്റെ ബ്രാൻഡിങ് അടിച്ചേൽപിക്കരുത്

August 15, 2026
88
കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
Crime

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

August 15, 2026
423
സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും
Kerala

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

August 15, 2026
25
മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു
Kerala

മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു

August 15, 2026
53
താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
Kerala

താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

August 15, 2026
12
Next Post
കിട്ടിയത് 50ലക്ഷവും 100 പവനും; 52-കാരിയായ ഭാര്യയെ 28-കാരൻ ഷോക്കടിപ്പിച്ച് കൊന്നു; പ്രതി കുറ്റക്കാരൻ

കിട്ടിയത് 50ലക്ഷവും 100 പവനും; 52-കാരിയായ ഭാര്യയെ 28-കാരൻ ഷോക്കടിപ്പിച്ച് കൊന്നു; പ്രതി കുറ്റക്കാരൻ

Recent News

പരീക്ഷയ്ക്ക് ക്രെഡിറ്റ് സ്കോർ കുറഞ്ഞു; കോതമംഗലത്ത് എൻജിനീയറിങ് കോളജ് വിദ്യാർഥി ജീവനൊടുക്കി

പരീക്ഷയ്ക്ക് ക്രെഡിറ്റ് സ്കോർ കുറഞ്ഞു; കോതമംഗലത്ത് എൻജിനീയറിങ് കോളജ് വിദ്യാർഥി ജീവനൊടുക്കി

August 16, 2026
15
നന്നംമുക്ക് പൂമരം പൂരാഘോഷകമ്മിറ്റി സ്വാതന്ത്യദിനാഘോഷവും,കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നടത്തി

നന്നംമുക്ക് പൂമരം പൂരാഘോഷകമ്മിറ്റി സ്വാതന്ത്യദിനാഘോഷവും,കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നടത്തി

August 16, 2026
25
ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍

ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍

August 15, 2026
44
എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025