ചങ്ങരംകുളം:ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ആരംഭിക്കുന്ന സഹകരണ സ്റ്റുഡൻ്റ്സ് ബസാർ 25ന് മുന്‍ പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
അവധിക്കാലത്തിന് ശേഷം സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും മടങ്ങുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്നതാണ് പദ്ധതി.
പേന, പെൻസിൽ, നോട്ട്ബുക്ക്, സ്‌കൂൾ ബാഗുകൾ, കുടകൾ, റെയിൻകോട്ടുകൾ, ഫയലുകൾ, വാട്ടർ ബോട്ടിലുകൾ, ടിഫിൻ ബോക്‌സ് തുടങ്ങി വിദ്യാർത്ഥികൾക്കാവശ്യമായ എല്ലാ സാധനങ്ങളും ഇവിടെ സബ്സിഡി നിരക്കില്‍ ലഭ്യമാകുമെന്ന് ബാങ്ക് പ്രസിഡണ്ട് സിദ്ധിക്ക് പന്താവൂര്‍ പറഞ്ഞു.സഹകരണ മേഖലയിലെ പുതിയൊരു മാതൃകയായാണ് സ്റ്റുഡൻ്റ്സ് ബസാർ എന്നും പൊതുജനങ്ങളെയും വിദ്യാർത്ഥികളെയും സഹകരണ സന്നദ്ധ പ്രവർത്തകരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായും ഭാരവാഹികള്‍ അറിയിച്ചു.ബാങ്ക് പ്രസിഡണ്ട് അഡ്വക്കറ്റ് സിദ്ധിക്ക് പന്താവൂര്‍,ഭാരവാഹികളായ ബഷീര്‍ കക്കിടിക്കല്‍,പികെ അബ്ദുള്ളക്കുട്ടി,ദിനേഷ് കുമാര്‍,സിനി എം തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു